
കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ. ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
ചുരം ഒൻപതാം വളവിന് സമീപം വ്യൂ പോയിന്റിന്റെ അടുത്തായിട്ടാണ് മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചിരിക്കുന്നത്.
മണ്ണിടിച്ചിൽ സമയത്ത് അതുവഴി കടന്ന് പോയ വാഹനങ്ങളിൽ നിന്നും യാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആംബുലൻസുകൾ ഉൾപ്പെടെ ഉള്ള അത്യാവശ്യ വാഹനങ്ങൾ മറ്റു വഴികൾ ഉപയോഗപ്പെടുത്താൻ അധികൃതർ അറിയിച്ചു.
ഫയർ ഫോഴ്‌സ്, ജെസിബി എന്നീ വാഹനങ്ങൾക്ക് സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.