സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി ദിവസം ആഴ്ചയില്‍ അഞ്ച് ദിവസമാക്കാൻ ആലോചന; സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചു

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിവസം ഒരു ആഴ്ചയില്‍ അഞ്ച് ദിവസമാക്കാൻ ആലോചന.

video
play-sharp-fill

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചർച്ച ചെയ്യാൻ സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ച്‌ സർക്കാർ. സെപ്റ്റംബർ 11 നാണ് യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്.

വിഷയവുമായി ബന്ധപ്പെട്ട് ചില നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ മുന്നില്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചിരിക്കുന്നത്. ഒരു സര്‍വീസ് സംഘടനയില്‍ നിന്നും രണ്ട് പ്രതിനിധികള്‍ വീതം യോഗത്തില്‍ പങ്കെടുക്കാനാണ് കത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുമായി ബന്ധപ്പെട്ടുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും മുൻകൂട്ടി അറിയിക്കാനായി ഒരു ഇമെയില്‍ വിലാസവും സംഘടനകള്‍ക്ക് അയച്ച കത്തില്‍ നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ നിർദ്ദേശങ്ങള്‍ കൂടി പരിഗണിച്ച ശേഷമാണ് വിഷയത്തില്‍ സര്‍വീസ് സംഘനകള്‍ നിലപാട് സ്വീകരിക്കുകയുള്ളൂ.