ഭരണം ഇനി ആർക്ക്? കേരള ഫിലിംചേമ്പര്‍ ഓഫ് കോമേഴ്‌സ് തെരഞ്ഞെടുപ്പ് നാളെ

Spread the love

കൊച്ചി : കേരള ഫിലിം ചേമ്പർ ഇനി ആര് ഭരിക്കുമെന്ന് നാളെ അറിയാം.നാളെ  രാവിലെ 11.30 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് കേരള ഫിലിം ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ ഭാരവാഹി തിരഞ്ഞെടുപ്പ്.

അനില്‍ തോമസിന്റെ നേതൃത്വത്തിലുള്ള പാനലും ശശി അയ്യഞ്ചിറയുടെ നേതൃത്വത്തിലുള്ള പാനലും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. നിര്‍മാതാവ് സാന്ദ്ര തോമസ് ശശി അയ്യഞ്ചിറയുടെ പാനലില്‍ നിന്നും സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. കെ എം അബ്ദുല്‍ അസീസാണ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി.

ഔദ്യോക വിഭാഗത്തില്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി മമ്മി സെഞ്ച്വറിയാണ് മത്സര രംഗത്തുള്ളത്. വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി സാബു ചെറിയാന്‍ മത്സര രംഗത്തുണ്ട്. സിനിമ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനായി നോമിനേഷന്‍ നല്‍കിയ സാന്ദ്രാ തോമസിന്റെ പത്രിക തള്ളിയത് വലിയ വിവാദമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ കേരള ഫിലിം ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഭാരവാഹി തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെതിരെ സാന്ദ്ര തോമസ് ശക്തമായി രംഗത്തുണ്ട്.