പുട്ടിന്റെ രുചികൾക്കു നവരസങ്ങൾ പകർന്ന ‘ദേ പുട്ട്’ഇനി കോട്ടയംകാരിക്ക് സ്വന്തം ; ദേ പുട്ടിന്റെ ബഹറിൻ ഫ്രാഞ്ചൈസി സ്വന്തമാക്കി കോട്ടയം നീലിമംഗലം സ്വദേശിനി പാർവതി മായ ഷാജി

Spread the love

കോട്ടയം : നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ‘ദേ പുട്ട്’ഇനി കോട്ടയംകാരിക്ക് സ്വന്തം, കോട്ടയം നീലിമംഗലം സ്വദേശിനി പാർവതി മായ ഷാജിയാണ് ബഹറിൻ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്.

ദേ പുട്ടിന്റെ ആറാമത്തെ ഫ്രാഞ്ചൈസിയാണ് ബഹറിനിലേത്. ദുബൈ, ജിദ്ദ, ഖത്തർ,മസ്ക്കറ്റ് , കോഴിക്കോട്, കൊച്ചി ഫ്രാഞ്ചൈസികൾക്ക് പുറമേയാണ് ബഹറിനിൽ ഓഗസ്റ്റ് 22ന് ദേ പുട്ട് പ്രവർത്തനമാരംഭിച്ചത്.

ബഹറിൻ സിറ്റിയെ ഇളക്കിമറിച്ചു കൊണ്ടുള്ള ഉദ്ഘാടന പരിപാടിയിൽ സിനിമാതാരങ്ങളായ ദിലീപ്, നാദിർ ഷാ, മനോജ് കെ ജയൻ എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

12 വർഷം മുൻപ് ഒരു രാത്രിയിൽ കൊച്ചിയിൽ ഭക്ഷണം തേടി നടന്നപ്പോൾ, രണ്ടു കഷ്ണം പുട്ട് എങ്കിലും കിട്ടിയാൽ കഴിക്കാമെന്ന കൊതിയിൽ നിന്നാണ് ‘ദേ പുട്ട്’ എന്ന സംരംഭത്തിന്റെ പിറവിയെന്നും നടൻ നാദിർഷ പറഞ്ഞു. ആ ഒരു കൊതിയിൽ സുഹൃത്തുക്കളായ ദിലീപ്, ചന്ദ്രൻ, നദീർ, ശ്രീകാന്ത് എന്നിവർ ചേർന്നു സംസാരിച്ചു തുടങ്ങിയതാണ് ഈ സംരംഭമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെമ്മീൻ പുട്ട്, മട്ടൻ പുട്ട്, ബിരിയാണി പുട്ട്, കിഴി പുട്ട് തുടങ്ങി പുട്ടുകളുടെ രുചികളിൽ ഏറെ വെറൈറ്റികളുമായാണ് ബഹറിനിലെ ദേ പുട്ടിന്റെ ആരംഭം.

അക്ഷരാർത്ഥത്തിൽ ബഹറിൻ സിറ്റിയെ നിശ്ചലമാക്കുന്ന രീതീൽ ഉദ്ഘാടന ദിനം തന്നെ ദേ പുട്ട് ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു, അത്രത്തോളം ആളുകളാണ് ദേ പുട്ടിലേക്ക് ഒഴുകിയെത്തിയത്. വിവിധയിനം പുട്ടുകളുടെ ഒരു നിറഞ്ഞ കലവറ തന്നെയാണ് ദേ പുട്ട് ജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.

ആളുകളുടെ തിരക്ക് കാരണം ബഹറിനിൽ ഗതാഗത തടസ്സം നേരിട്ടതോടെ പോലീസ് എത്തി നിയന്ത്രിച്ചു.