
കൊച്ചി:എറണാകുളത്തു നിന്ന് കോട്ടയം വഴി കായംകുളത്തേക്ക് റെയിൽവേ മൂന്നാം ലൈൻ അലൈൻമെന്റ് പൂർത്തിയാകുന്നു. ഈ വർഷം തന്നെ ഇതിന്റെ ഡിപിആർ (വിശദമായ പദ്ധതി റിപ്പോർട്ട്) തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് റെയിൽവേ. ഈ റൂട്ടിൽ ട്രാഫിക് സർവേയും സമയബന്ധിതമായി പുരോഗമിക്കുന്നുണ്ട്.
സംസ്ഥാനത്തെ റെയിൽവേ ഗതാഗതത്തിൽ വലിയൊരു മുന്നേറ്റം ലക്ഷ്യമിടുന്ന പദ്ധതിയാണിത്. തിരുവനന്തപുരം-എറണാകുളം റൂട്ടിൽ യാത്രാസമയം വലിയതോതിൽ കുറയ്ക്കുന്നതിന് ഇത് വഴിയൊരുക്കും
114 കിലോമീറ്റർ നീളമുള്ള കോട്ടയം വഴിയുള്ള രണ്ടാം പാതയിലെ രണ്ടാം ലൈൻ ദീർഘകാലത്തെ കാത്തിരിപ്പിനുശേഷം 2022-ലാണ് പൂർത്തിയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യാത്രാവേഗം കൂട്ടുന്നതിൽ മൂന്നാം പാത വലിയൊരു പങ്കുവഹിക്കും. അതേസമയം സ്ഥലമെടുപ്പ് ഒരു വലിയ കടമ്പയാണ്. നിർമാണച്ചെലവിന്റെ നല്ലൊരുഭാഗം സ്ഥലമെടുപ്പിനായി നീക്കി വയ്ക്കേണ്ടി വരും.