പാലും പച്ചക്കറിയും  പോലെതന്നെ പ്രഷർ കുക്കറിനും എക്‌സ്‌പയറി ഡേറ്റുണ്ട്; വർഷങ്ങളായി ഒരേ കുക്കർ ഉപയോഗിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം; പാർശ്വഫലങ്ങള്‍ നോക്കാം

Spread the love

 എല്ലാവരുടെയും അടുളക്കയില്‍ കാണുന്ന ഒന്നാണ് പ്രഷർ കുക്കർ. വേഗത്തില്‍ ഭക്ഷണ സാധനങ്ങള്‍ പാകം ചെയ്തെടുക്കാൻ ഇത് സഹായിക്കുന്നു.എന്നാല്‍ ഒരു പ്രഷർ കുക്കർ എത്ര വർഷം വരെ ഉപയോഗിക്കാമെന്ന് പലർക്കും അറിയില്ല. പാലും പച്ചക്കറിയും  പോലെതന്നെ പ്രഷർ കുക്കറിനും എക്‌സ്‌പയറി ഡേറ്റുണ്ട്.

വർഷങ്ങളായി ഒരേ കുക്കർ ഉപയോഗിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. വർഷങ്ങള്‍ കഴിയുന്നതിന് അനുസരിച്ച്‌ പ്രഷർ കുക്കർ നിന്ന് ഒരു ചെറിയ അളവ് ലെഡ് നിങ്ങളുടെ ഭക്ഷണത്തിലെത്തുന്നുവെന്ന് ഡോക്ടർ മാർ  വിശദീകരിക്കുന്നു. ലെഡ് ശരീരത്തില്‍ നിന്ന് എളുപ്പം പുറത്തേക്ക് പോകില്ലെന്നും ഇത് കാലക്രമേണ രക്തത്തിലും അസ്ഥികളിലും തലച്ചോറിലും അടിഞ്ഞുകൂടുമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.

ഇത് വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. ഓർമ്മശക്തിയെയും മാനസികാവസ്ഥയെയും ഇത് ബാധിക്കുന്നതായും അദ്ദേഹം സൂചിപ്പിക്കുന്നു. കുട്ടികളില്‍ ഇതിന്റെ ഫലങ്ങള്‍ കൂടുതല്‍ ദോഷകരമാണെന്നും ഡോക്ടർ വ്യക്തമാക്കുന്നു. തലച്ചോറിന്റെ വളർച്ചയെ മന്ദഗതിയിലാക്കുകയും ഐക്യു ലെവലുകള്‍ കുറയ്ക്കുകയും ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിങ്ങളുടെ കുക്കറിന് പത്ത് വർഷത്തിലധികം പഴക്കമുണ്ടെങ്കില്‍ അത് നീക്കം ചെയ്യണമെന്നും ഡോക്ടർ മാർ പറയുന്നു.

കുക്കർ മാറ്റാനുള്ളത് എപ്പോള്‍ളെന്ന് നോക്കാം.

1) പത്തുവർഷത്തിലധികം ഒരു കുക്കർ ഉപയോഗിക്കരുത്.

2) കുക്കറിന് നിറവ്യത്യാസം ഉണ്ടെങ്കില്‍ ഉടനടി മാറ്റുക.

3)കുക്കറിന്റെ വിസില്‍ അയഞ്ഞതായി തോന്നിയാല്‍ അതും സുരക്ഷിതമല്ലെന്ന് മനസിലാക്കണം.

4) നിങ്ങളുടെ ഭക്ഷണത്തില്‍ ലോഹത്തിന്റെ രുചി അനുഭവപ്പെട്ടാല്‍ (അതായത് ഇരുമ്പ് ചൊവ) അത് ഒരു വലിയ മുന്നറിയിപ്പായി എടുത്ത്. ഉടൻ തന്നെ കുക്കർ മാറ്റുക.