
തിരുവനന്തപുരം: സിപിഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളം ഞെട്ടുന്ന ഒരു വാര്‍ത്ത വരും, സിപിഎം കാത്തിരിക്കൂ എന്നാണ് സതീശന്‍റെ മുന്നറിയിപ്പ്. ബിജെപി പ്രതിഷേധത്തിന് ഉപയോഗിച്ച കാളയെ ഉപേക്ഷിക്കരുതെന്നും കാളയുമായി വൈകാതെ ബിജെപി അധ്യക്ഷന്‍റെ വീട്ടിലേക്ക് പ്രകടനം നടത്തേണ്ടി വരുമെന്നാണ് ബിജെപിയെ സതീശന്‍ വെല്ലുവിളിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിവാദം അടഞ്ഞ അധ്യായമെന്നും സതീശന്‍ പ്രതികരിച്ചു.
സിപിഎമ്മുകാർ അധികം കളിക്കരുതെന്നും ഞെട്ടിക്കുന്ന വാർത്ത അധികം വൈകാതെ തന്നെ പുറത്തുവരുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എം വി ഗോവിന്ദൻ്റെ മകനെതിരായ ഗുരുതര ആരോപണം മറയ്ക്കാനാണ് സിപിഎം ശ്രമം രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിവാദം സിപിഎം ചര്‍ച്ചയാക്കുന്നത്. സിപിഎം അധികം അഹങ്കരിക്കേണ്ട, ചിലത് വാരാനുണ്ടെന്നാണ് സതീശന്‍ മുന്നറിയിപ്പ് നല്‍കുന്നത്. പല കാര്യങ്ങളും ഉടന്‍ പുറത്ത് വരുമെന്ന് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന പ്രതിപക്ഷ നേതാവ്. ജിഎസ് ടിയിൽ വൻ അഴിമതിയാണ് നടക്കുന്നത്. സർക്കാരിലേക്ക് വരേണ്ട തുക ഇടനിലക്കാരെ വെച്ച് കൊള്ള ചെയ്യുന്നുവെന്നും സതീശന്‍ ആരോപിച്ചു.
അതേസമയം, കൻ്റോൺമെൻ്റ് ഹൗസിൽ തുടർച്ചയായി സുരക്ഷാ വീഴ്ച ഉണ്ടായതില്‍ പൊലീസിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശനം ഉന്നയിച്ചു. നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകി. ഇന്നലെ പോർവിളികളുമായി എസ്എഫ്ഐ പ്രവർത്തകർ പ്രധാന ഗേറ്റ് വരെ എത്തി. പൊലീസ് ഇവരെ തടയാൻ തയ്യാറായില്ല. ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ലെന്നും സുരക്ഷാവീഴ്ചകളിൽ അടിയന്തര നടപടി വേണമെന്നുമാണ് പ്രതിപക്ഷ നേതാവിന്‍റെ കത്തിലെ ആവശ്യം. ആക്രമികൾ കണ്ടോൺമെന്റ് ഹൗസിൽ കയറി ചെടിച്ചട്ടികൾ ഉൾപ്പെടെ അടിച്ച് തകർത്തു. ആർക്കും അക്രമം നടത്താവുന്ന അവസ്ഥയിലാണ് പ്രതിപക്ഷ നേതാവിന്റെ വസതിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group