
കുമരകം :ശ്രീനാരായണ സ്പോർട്സ് ക്ലബ്ബ് & ഗ്രന്ഥശാ യുടെ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും അത്തം മുതൽ തിരുവോണം വരെ നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനവും ഇന്ന് (26.08.2025 ചൊവ്വ) വൈകുന്നേരം 5.00 മണിക്ക് ക്ലബ്ബ് അങ്കണത്തിൽ നടക്കും.
പ്രസിഡണ്ട് ഗോപാലൻ തന്ത്രികളുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ച് ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ധന്യ സാബുവും, നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.എം ബിന്നുവും നിർവഹിക്കും.
ആശംസകൾ അർപ്പിച്ചു കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം കവിതലാലു, ഗ്രാമ പഞ്ചായത്തംഗം മായ സുരേഷ്, ശിശുക്ഷേമസമിതി അംഗം അഡ്വ. പി.എൻ ശ്രീദേവി, എസ്.കെ.എം ദേവസ്വം സെക്രട്ടറി കെ.പി ആനന്ദക്കുട്ടൻ, ക്ലബ്ബ് രക്ഷാധികാരി ജി. മധു ബാബു എന്നിവർ സംസാരിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈസ് പ്രസിഡണ്ട് കെ.വി അനിൽകുമാർ സ്വാഗതവും , ജോ. സെക്രട്ടറി ജിസൻ നന്ദിയും രേഖപ്പെടുത്തും. തുടർന്ന് കുമരകത്തെ വിവിധ വനിതാ ഗ്രൂപ്പുകളുടെ തിരുവാതിര , കോൽകളി തുടങ്ങിയവ അരങ്ങേറും.
എസ്.കെ.എം ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ഷട്ടിൽ ടൂർണമെൻ്റ് എസ്.എൻ.ഡി.പി ബ്രാഞ്ച് 155 പ്രസിഡണ്ട് എസ്.ഡി പ്രസാദ് ഉദ്ഘാടനം ചെയ്യും. തിരുവോണ ദിവസം രാവിലെ 8 മണി മുതൽ ചെറുവള്ളങ്ങളുടെ മത്സരവള്ളം കളിയും നടക്കും.