കുമരകം പള്ളിച്ചിറ നിവാസികൾ ചോദിക്കുന്നു: 6 മാസം മുൻപ് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് മിഴി തുറക്കാത്തതെന്ത് ?

Spread the love

കുമരകം : ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഹൈ മാസ്റ്റ് ലൈറ്റ് ആറ് മാസം മുൻപ് സ്ഥാപിക്കുമ്പോൾ ചെയ്യുമ്പോൾ കുമരകം പള്ളിച്ചിറ നിവാസികൾക്ക് ഏറെ പ്രതീക്ഷകളായിരുന്നു,

video
play-sharp-fill

ഇരുട്ടിനെ ഭയക്കാതെ രാത്രി കാലങ്ങളിൽ പള്ളിച്ചിറ ജംഗ്ഷനിലൂടെ യാത്ര ചെയ്യാം എന്നവർ പ്രത്യാശിച്ചു.

എന്നാൽ ആറ് മാസങ്ങൾക്കിപ്പുറവും കമ്മീഷനിങ്ങും കാത്ത് നിൽക്കുന്ന ഹൈ മാസ്റ്റ് നോക്കി പള്ളിച്ചിറക്കാർ ചോദിക്കുന്നു, “ആർക്ക് വേണ്ടിയാണു, എന്തിന് വേണ്ടിയാണു പ്രവർത്തിക്കാത്ത ഈ ലൈറ്റ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്” .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകം പഞ്ചായത്തിൽ, ഇതോടൊപ്പം കമ്മീഷൻ ചെയ്ത മറ്റു രണ്ട് ഹൈമാസ്റ്റ് ലൈറ്റുകളും പ്രകാശപൂരിതമായി നിലകൊള്ളുമ്പോഴാണ് പള്ളിച്ചിറയിലെ ലൈറ്റ് മാത്രം ആർക്കും പ്രയോജനമില്ലാതായത്.

എത്രയും വേഗം അടിയന്തര നടപടി കൈകൊണ്ട് ഹൈമാസ്റ്റ് ലൈറ്റ് മിഴി തുറക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.