വമ്പൻ പ്രതീക്ഷയോടെ വന്ന് അടിപതറി വീ‍ഴുമോ; അതോ നിശബദരായി വന്ന് ഹിറ്റടിച്ച്‌ പോകുമോ?; ഓണം കളറാക്കാൻ തിയേറ്ററുകളിലെത്തുന്ന ചിത്രങ്ങള്‍ അറിയാം

Spread the love

ഓണം കളറാക്കാൻ തിയേറ്ററുകളിലെത്തുന്ന ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാം. നിശബദരായി വന്ന് ഹിറ്റടിച്ച്‌ പോകുന്നവരും, വമ്ബൻ പ്രതീക്ഷയോടെ വന്നിട്ട് അടിപതറി വീ‍ഴുന്നവരും ഓണക്കാലത്ത് എത്തുന്ന ചിത്രങ്ങളുടെ ചരിത്രമാണ്.മോഹൻലാല്‍ – സത്യൻ അന്തിക്കാട് ചിത്രം, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിന് ശേഷം അല്‍ത്താഫ് സലീം സംവിധാനം ചെയ്യുന്ന ചിത്രം, കല്യാണി പ്രിയദർശൻ നായികയായി എത്തുന്ന മലയാളിത്തില്‍ ആദ്യത്തെ വുമണ്‍ സൂപ്പർ ഹീറോ ചിത്രം എന്നിങ്ങനെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു പിടി ചിത്രങ്ങളാണ് ഓണത്തിന് റിലീസിനായി എത്തുന്നത്.

ഹൃദയപൂർവം

മോഹൻലാല്‍ സത്യൻ അന്തിക്കാട് കൂട്ടുക്കെട്ടില്‍ വരുന്ന ചിത്രങ്ങള്‍ പ്രേക്ഷകർ ഹൃദയത്തിലേറ്റെടുക്കാറുണ്ട്. തുടരുമിന് ശേഷം ബോക്സ് ഓഫീസില്‍ വീണ്ടും മോഹൻലാല്‍ മാജിക് സൃഷ്ടിക്കാൻ ഈ കൊച്ച്‌ ഫാമിലി ചിത്രത്തിന് സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. മാളവിക മോഹനനാണ് നായിക. ചിത്രം റിലീസ് ചെയ്യുന്നത് ആഗസ്ത് 28-നാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓടും കുതിര ചാടും കുതിര

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് ശേഷം അല്‍ത്താഫ് സലീം സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. റോം കോം വിഭാഗത്തിലെത്തുന്ന ചിത്രം ആഗസ്ത് 29നാണ് റിലീസ് ചെയ്യുന്നത്. കല്യാണി പ്രിയദർശനും, രേവതിയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലോക- ചാപ്റ്റർ വണ്‍: ചന്ദ്ര

ദുല്‍ഖർ സല്‍മാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ലോക- ചാപ്റ്റർ വണ്‍ മലയാളത്തിലെ ആദ്യത്തെ വുമണ്‍ സൂപ്പർ ഹീറോ ചിത്രമായിട്ടാണ് കണക്കാക്കപ്പെടുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡൊമിനിക് അരുണ്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ആഗസ്ത് 28നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുക.

ബള്‍ട്ടി

ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഉണ്ണി ശിവലിംഗമാണ്. ഷെയിനിൻറെ 25-ാം ചിത്രമാണ് ബള്‍ട്ടി എന്ന പ്രത്യേകതയും ഉണ്ട്. അത് കൂടാതെ തമിഴ് സംഗീത സംവിധായകൻ സായ് അഭ്യങ്കർ ആദ്യമായി സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള രീതിയില്‍ ഒരുക്കുന്ന ചിത്രം സെപ്തംബറിലാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്.

മേനെ പ്യാർ കിയ

നവാഗത സംവിധായകൻ ഫൈസല്‍ ഫസലുദ്ദീൻ ഒരുക്കുന്ന മേനെ പ്യാർ കിയ എന്ന ചിത്രവും ഓണം റിലീസായി തിയേറ്ററുകളിലേക്ക് എത്തും. ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിൻ കിംഗ്സിലി, ത്രികണ്ണൻ,മൈം ഗോപി, ബോക്സർ ദീന, ജീവിൻ റെക്സ, ബിബിൻ പെരുമ്ബിള്ളി, ജെറോം, മുസ്തഫ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങ‍ളെ അവതരിപ്പിക്കുന്നത്.

മദ്രാസി

ശിവകാർത്തികേയൻ നായകനായി എത്തുന്ന തമി‍ഴ് ചിത്രം മദ്രാസിയും ഓണത്തിനാണ് തിയേറ്ററുകളില്‍ എത്തുന്നത്. എ ആർ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്തംബർ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആക്ഷൻ ത്രില്ലർ ‍ഴോണറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ എത്തുന്നത് വിദ്യുത് ജമാല്‍ ആണ്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.