
കോട്ടയം : ചങ്ങനാശ്ശേരിയിൽ വൻ മയക്കു മരുന്ന് വേട്ട. 47.15 ഗ്രാം എംഡിഎംഎ പിടികൂടി. ചങ്ങനാശ്ശേരി പുഴവാതു കരയിൽ നടുതലമുറിപറമ്പിൽ വീട്ടിൽ മുഹമ്മദ് ഷാനവാസ് (31) ന്റെ വീട്ടിൽ നിന്നാണ് എം ഡി എം എ കണ്ടെടുത്തത്, ഇയാൾ ഓടി രക്ഷപ്പെട്ടു.
ചങ്ങനാശ്ശേരി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആദർശ് എസ് ബിയുടെ നേതൃത്വത്തിൽ ഓണം സ്പെഷ്യൽ ഡ്രൈവ് പ്രമാണിച്ചു നടത്തിയ പരിശോധനയിലാണ് സിന്തറ്റിക് ഡ്രഗ് ആയ എംഡിഎംഎ കണ്ടെടുത്തത്.
എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർക്ക് ലഭിച്ച രഹസ്യ വിവരതിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പ്രതിയുടെ മുറിയിൽ നിന്നും ഒരു ലക്ഷം രൂപ വില വരുന്ന 47.15 ഗ്രാം എം ഡി എം എ കണ്ടെടുത്തത്.ഓടി രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ബിനോയ്. കെ. മാത്യു, സുരേഷ്. എസ്, പ്രിവെന്റീവ് ഓഫീസർ അരുൺ പി നായർ,സന്തോഷ് ടി, സിവിൽ എക്‌സൈസ് ഓഫീസർ വിശാഖ് എ എസ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ നിത്യ വി മുരളി, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ റോഷി വർഗീസ് എന്നിവർ പങ്കെടുത്തു.