
ദില്ലി: ഉത്സവ സീസണിന് മുന്നോടിയായി കൂടുതൽ കച്ചവടം ലക്ഷ്യമിട്ട് ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ട് ഒരുക്കങ്ങൾ തുടങ്ങി. വമ്പൻ തൊഴിലവസരങ്ങളാണ് ഇത്തവണ വാഗ്ദാനം ചെയ്യുന്നത്. മാർക്കറ്റിംഗ്, ലോജിസ്റ്റിക്സ്, ഡെലിവറി തുടങ്ങിയ റോളുകളിലേക്കാണ് 2.2 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ ഫ്ലിപ്കാർട്ട് സൃഷ്ടിച്ചത്. കൂടാതെ, ടയർ 2, 3 നഗരങ്ങളിലായി 650 പുതിയ ഡെലിവറി ഹബ്ബുകൾ കാണുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
വെയർഹൗസ് അസോസിയേറ്റ്സ്, ഇൻവെൻ്ററി മാനേജർ, ലോജിസ്റ്റിക്സ് കോർഡിനേറ്റർ ഡെലിവറി ഡ്രൈവർമാർ തുടങ്ങിയവയിൽ ഫ്ലിപ്കാർട്ടിന് കൂടുതൽ ജീവനക്കാരെ ആവശ്യമായി വരും. വാർഷിക വിൽപ്പനയായ ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സിൻ്റെ മുന്നോടിയായി പദ്ധതി നടപ്പാക്കാനാണ് ഫ്ലിപ്പ്കാർട്ട് ഒരുങ്ങുന്നത്.
സീസണൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ വിപണിയിലെ മത്സരങ്ങളെ നേരിടാനാണ് ഫ്ലിപ്കാർട്ട് ലക്ഷ്യമിടുന്നത്. ഉത്സവ സീസണുകളിൽ വലിയ തിരക്കാണ് ഫ്ലിപ്കാർട്ട് പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ, ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കാര്യക്ഷമമായി നിറവേറ്റുന്നതിന് കൂടുതൽ ജീവനക്കാരെ ഫ്ലിപ്കാർട്ടിന് ആവശ്യമുണ്ട്. വരുന്ന ഉത്സവ സീസണിൽ ഉപഭോക്താക്കൾക്ക് മികച്ച അണുവിഭവം പ്രധാനം ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് ഫ്ലിപ്കാർട്ട് വ്യക്തമാക്കിയട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group