വെള്ളച്ചാട്ടത്തിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ യൂട്യൂബർ ഒഴുക്കിൽപ്പെട്ടു

Spread the love

ഒഡീഷ : വെള്ളച്ചാട്ടത്തിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ യൂട്യൂബർ ഒഴുക്കിൽപ്പെട്ടു.

സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടം കാണാൻ എത്തിയ യൂട്യൂബറായ യുവാവ് വെള്ളത്തിലേക്ക് ഇറങ്ങി റീൽസ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടം.

പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയും യുവാവ് പാറകൾക്കിടയിൽ കുടുങ്ങുകയുമായിരുന്നു, സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽ പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. യുവാവിനായുള്ള തിരച്ചിൽ തുടരുന്നു.