തെരുവ് നായ ശല്യം അടിയന്തരിമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട്  നാട്ടകം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടയം നഗരസഭയിൽ നിവേദനം സമർപ്പിച്ചു

Spread the love

കോട്ടയം : തെരുവ് നായ ശല്യം അടിയന്തരിമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട്  നാട്ടകം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടയം നഗരസഭയിൽ  നിവേദനം സമർപ്പിച്ചു.

നാട്ടകം പ്രദേശത്തെ വിവിധ വാർഡുകളിലെ രൂക്ഷമായ തെരുവ് നായ ശല്യം അടിയന്തരിമായി പരിഹരിക്കുന്നത് നഗരസഭയുടെ ഭാഗത്ത് നിന്ന് അടിയന്തിരമായ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ കൂട്ടായ്മയുടെ അംഗങ്ങളുടെ ആവശ്യവും ഒപ്പം ജനങ്ങളുടെ പൊതു ആവശ്യവും മുൻനിർത്തിയാണ് നഗരസഭ  ചെയർപേഴ്‌സൺ  ബിൻസി സെബാസ്റ്റ്യന് നിവേദനം സമർപ്പിച്ചത്.

നാട്ടകം പ്രദേശത്തെ വിവിധ വാർഡുകളിലെയും ഒപ്പം മറ്റു പ്രദേശങ്ങളിലെയും രൂക്ഷമായ തെരുനായ ശല്യം വർദ്ധിക്കുന്നതും അക്രമകാരികൾ ആകുന്നതും ഇതുമൂലം ജനങ്ങളുടെ നിത്യജീവിതത്തിന് ഭീഷണിയായിരിക്കുകയാണെന്നും അപകടങ്ങൾ പതിവാണെന്നും ചെയർപേഴ്‌സണ് സമർപ്പിച്ച നിവേദനത്തിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിവേദനം സ്വീകരിച്ച ചെയർപേഴ്സൺ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട്  ചില കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്തു.

കോട്ടയം നഗരസഭയിൽ  എ.ബി.സി. സെന്റർ കാര്യക്ഷമായി പ്രവർത്തിക്കുന്നുണ്ടെന്നും, ആവശ്യമായ ജോലിക്കാരെ കിട്ടാൻ പ്രയാസം നേരിടുന്നു വരുന്നവർ ചിലപ്പോൾ ജോലി രാജി വെച്ച് പോകുന്ന അവസ്ഥയാണ്. ഈ പ്രവാശ്യം വന്ധീകരണത്തിനും വാക്‌സിനേഷൻ നൽകുന്നതിന് സംവിധാനം നഗരസഭ ഒരുക്കിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

താല്കാലിക ഷെൽട്ടർ ഒരുക്കണമെങ്കിൽ ഭീമമായ ചെലവാണ് നേരിടുന്നത്, കഴിഞ്ഞ ദിവസം നഗരത്തിൽ ഉണ്ടായ തെരുവുനായ  ആക്രമണത്തെ തുടർന്ന് നടപടികൾ കൂടുതൽ ഊർജ്ജസ്വലമാക്കിയിട്ടുണ്ട്.

അടുത്ത ദിവസം തെരുവ്‌നായ വിഷയം സംബന്ധിച്ച്  കമ്മറ്റി കൂടുന്നുണ്ടെന്നും അതിൽ കൂട്ടായ്മയുടെ നിവേദനം കൂടെ വയ്ക്കാം എന്നിട്ട് നടപടി വേഗത്തിലാക്കാം എന്നും ചെയർപേഴ്‌സൺ അറിയിച്ചു.

നഗരസഭയുടെ പരിമിതിയിൽ നിന്നുകൊണ്ട് ജനങ്ങളുടെ ഭീതി മാറ്റുന്നതിനും പരമാവധി സുരക്ഷിതത്വം ജനങ്ങൾക്ക് ഒരുക്കുന്നതിന് വേണ്ട സംവിധാനം അടിയന്തിരമായി ചെയ്യണമെന്നും താല്കാലികമാണെങ്കിലും ഷെൽട്ടർ സംവിധാനം ഒരുക്കുന്നതിന് വേണ്ടിയുള്ള നടപടി വേഗത്തിലാക്കണം എന്നും ജനകീയ കൂട്ടായ്മ അറിയിച്ചു.

കൗൺസിലർ ദീപമോൾ, അംഗങ്ങളായ പി ജെ പ്രസന്നനൻ, പ്രകാശിനി പ്രസന്നൻ, അജിത, എന്നിവർക്കൊപ്പം ജോയിന്റ് കൺവീനർ ഷാനവാസ് എസ്.എസ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.