ഒഡിഷ-പശ്ചിമബംഗാൾ തീരത്ത് ചക്രവാത ചുഴി; 48 മണിക്കൂറിനകം ന്യൂനമർദ്ദം; സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും, 4 ജില്ലകളിൽ യെല്ലോ അലേർട്ട്

Spread the love

സംസ്ഥാനത്ത് നാളെ മുതൽ അടുത്ത നാല് ദിവസം കൂടുതൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. ബംഗാൾ ഉൾകടലിൽ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തിനു സമീപം ചക്രവാത ചുഴി രൂപപ്പെട്ടതിനെ തുടർന്ന് അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂന മർദ്ദമായി ശക്തി പ്രാപിക്കും.

video
play-sharp-fill

നാളെ വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയ്ക്ക് സാധ്യതയുണ്ട്. ഇതേ തുടർന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ മുതൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല. നാളെ മുതൽ ഓഗസ്റ്റ് 28 വരെ മത്സ്യ ബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.