കുമരകത്ത് സർവീസ് സഹകരണ ബാങ്കിൻ്റെ ഓണച്ചന്ത നാളെ മുതൽ:കോട്ടയം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ എം രാധാകൃഷ്ൻ ഓണച്ചന്ത ഉദ്ഘാടനം ചെയ്യും.

Spread the love

കുമരകം : 315-ാം നമ്പർ റീജിയണൽ സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഓണച്ചന്ത നാളെ (ചൊവ്വാഴ്ച ) മുതൽ ആരംഭിക്കും.

ബാങ്ക് ഹെഡ് ഓഫീസിന് കിഴക്കുവശമാണ് ചന്തയുടെ പ്രവർത്തനം. സർക്കാർ സബ്സിഡിയിൽ 13 നിത്യോപയോഗ സാധനങ്ങളും നോൺ സബ്സിഡി സാധനങ്ങൾ മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിലും സെപ്തംബർ 4 വരെ ലഭിക്കും.

കോട്ടയം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ എം രാധാകൃഷ്ൻ ചൊവ്വ പകൽ 11ന് ഓണച്ചന്ത ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാങ്ക് പ്രസിഡൻ്റ് കെ കേശവൻ അധ്യക്ഷത വഹിക്കും. സാധനങ്ങൾ വാങ്ങാനെത്തുന്നവർ റേഷൻ കാർഡ് കൊണ്ടുവരണമെന്നു ബാങ്ക് അധികൃതർ അറിയിച്ചു.