ലോറിയിടിച്ചു വീഴ്ത്തി: സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം:കാഞ്ഞിരപ്പള്ളി തുണ്ടിയിൽ സജി ഡോമിനിക് (55)ആണ് മരിച്ചത്: അപകടം കോട്ടയം ആനക്കല്ല് ഭാഗത്ത് ഇന്നു രാവിലെ

Spread the love

കാഞ്ഞിരപ്പള്ളി :അനക്കല്ലിൽ ലോറിയിടിച്ചു സൈക്കിൾ യാത്രികന് ദാരുണാന്ത്യം.

കാഞ്ഞിരപ്പള്ളി തുണ്ടിയിൽ സജി ഡോമിനിക് (55)ആണ് മരിച്ചത്.

ഇന്നു (തിങ്കളാഴ്ച )രാവിലെ ഏഴു മണിയോടെ ആയിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളി -ഈരാറ്റുപേട്ട റോഡിൽ ആനക്കല്ലിൽ ഓഡിറ്റോറിയത്തിനു സമീപത്തു പ്രഭാത സവാരിക്ക് പോകുമ്പോൾ സജി സഞ്ചരിച്ച സൈക്കിളിന്റെ പിന്നിൽ വന്ന് ലോറി ഇരിക്കുകയായിരുന്നു..

അപകടം നടന്ന ഉടൻ തന്നെ സജിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രുഷ നൽകി. 26 ആം മൈലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയിരുന്നു.

കാഞ്ഞിരപ്പള്ളി സെന്റ് മേരിസ് സ്കൂളിലെ മുൻ ജീവനക്കാരനായിരുന്നു..