ശക്തമായ നടപടിയിലേക്ക് പോകാൻ മടിയില്ല; പാര്‍ട്ടിയില്‍ കടിച്ചുതൂങ്ങണോ വേണ്ടയോ എന്ന് രാഹുലിന് തീരുമാനിക്കാം: കെ മുരളീധരൻ

Spread the love

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കെ. മുരളീധരൻ രംഗത്ത്. കൂടുതല്‍ ശക്തമായ നടപടികളിലേക്ക് പോകാൻ പാർട്ടിക്ക് മടിയില്ലെന്നും പാര്‍ട്ടിയില്‍ കടിച്ചുതൂങ്ങണോ എന്ന് രാഹുലിന് തീരുമാനിക്കാമെന്നും മുരളീധരൻ പറഞ്ഞു. ഇത് അവസാന നടപടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുലിനെതിരെ ഇതുവരെ റിട്ടണ്‍ പരാതികള്‍ വന്നിട്ടില്ല. രാഹുലിനെതിരെ ആരോപണങ്ങള്‍ വന്നതോടെ ഒന്നാംഘട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനത്ത് നിന്നും രാഹുല്‍ രാജിവച്ചു. രണ്ടാമതായി രാഹുലിനെതിരെ പാര്‍ട്ടി സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചു. ഇനിയും പരാതി വരുന്ന അടിസ്ഥാനത്തില്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമെന്നും കെ മുരളീധര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് അല്ല ഇവിടെ വിഷയം. വെറുതെ നോക്കിനില്‍ക്കാന്‍ സാധിക്കില്ല. അതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചത്. മാങ്കൂട്ടത്തിലിന് വിശദീകരണം നല്‍കാനുള്ള സമയമുണ്ട്. സസ്‌പെന്‍ഷന്‍ സ്ഥിരം ഏര്‍പ്പാടല്ല. കൂടുതല്‍ ശക്തമായ നടപടിയിലേക്ക് പാര്‍ട്ടിക്ക് പോകാന്‍ മടിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉമ തോമസ് പറഞ്ഞത് കേരളത്തിലെ സ്ത്രീകളുടെ വികാരമാണ്. സൈബര്‍ ആക്രമണം മൈന്‍ഡ് ആക്കാതിരുന്നാല്‍ പോരെ എന്നും മുരളീധരന്‍ ചോദിച്ചു. സ്ഥാനം രാജവെക്കാനുള്ള അവകാശം രാഹുലിന് ഉണ്ട്. അത് വേണോ വേണ്ടയോ എന്നത് രാഹുലിന് തീരുമാനിക്കാം എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.