
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ സ്ഥാനം രാജിവെക്കണമെന്ന നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം രൂക്ഷമാകുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സൈബര്‍ വെട്ടുകിളികളാണ് ഭീഷണിപ്പെടുത്തുന്നത്. ‘മകളുടെ ചാറ്റ് നിങ്ങള്‍ കണ്ടിട്ടില്ലല്ലൊ, അതുംകൂടി പുറത്തുവന്നാല്‍ ചിലരൊക്കെ തലയില്‍ മുണ്ടിട്ട് ഓടേണ്ടി വരും, കൊച്ച് താഴെ വീഴുന്നത് മാത്രമല്ലേ കണ്ടുള്ളൂ, ബാക്കി കണ്ടില്ലല്ലൊ, അവന്തികയുടെ മാത്രമല്ല, തെളിവ് ഇനിയും പുറത്തുവരാനുണ്ട്’- എന്നെല്ലാമാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ഭീഷണിപ്പെടുത്തുന്നത്.
പ്രവാസിയായ സെയ്ഫ് വെങ്ങോലയെന്നയാളാണ് ഈ പോസ്റ്റുമായി രംഗത്തെത്തിയത്. പെരുമ്പാവൂര്‍ സ്വദേശിയായ ഇയാള്‍ക്ക് മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവരുമായി അടുത്ത ബന്ധമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉമാ തോമസ് എം എല്‍ എ, ഷാനിമോള്‍ ഉസ്മാന്‍ അടക്കമുള്ളവരാണ് കഴിഞ്ഞ ദിവസം രാഹുല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട വനിതാ നേതാക്കള്‍.
നിന്നുപിഴയ്ക്കാന്‍ രാഹുല്‍ ഗാന്ധിയെ കൂട്ടുപിടിച്ച് മാങ്കൂട്ടത്തിലിന്റെ പ്രതിരോധശ്രമം; അണികളില്‍ നിന്നടക്കം രൂക്ഷ വിമര്‍ശനം
രമേശ് ചെന്നിത്തല, കെ മുരളീധരന്‍, ജോസഫ് വാഴയ്ക്കന്‍ അടക്കമുള്ളവരും രാജി ആവശ്യപ്പെട്ടിരുന്നു. ഇവര്‍ക്കെല്ലാമെതിരെ അതിരൂക്ഷ സൈബര്‍ ആക്രമണമാണ് നടക്കുന്നത്