
സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് വൈകിട്ട് 4 മണിക്ക്. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ഫെയറിന്റെ മറ്റ് പ്രമുഖ റിട്ടയർ ചെയ്യുന്ന ബ്രാൻഡഡ് എഫ്എംസിജി വിൽപ്പന്നങ്ങളുടെ ഒരു നില തന്നെ ഇത്തവണ സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. 250ലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകളും വില കുറവുകളും നൽകുന്നുണ്ട്.
സെപ്റ്റംബർ 4 വരെയാണ് ജില്ലാ ഫെയറുകൾ സംഘടിപ്പിക്കുക. എന്നാ നിയോജക മണ്ഡലങ്ങളിലും ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ ഒരു പ്രധാന ഔട്ട്ലെറ്റിനോട് അനുബന്ധിച്ച് ഫെയറുകൾ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ സഞ്ചരിക്കുന്ന ഓണച്ചന്തകളും ഒരുക്കിയിരിക്കുന്നു. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം സഞ്ചരിക്കുന്ന ഓണച്ചന്തകൾ മുഖേനെ മിതമായ നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ കൂടാതെ സബ്സിഡി ഉൽപ്പന്നങ്ങളും ലഭിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓണത്തിനായി സപ്ലൈകോ രണ്ടര ലക്ഷത്തോളം ഭക്ഷ്യസാധനങ്ങളാണ് സംഭരിച്ചത്. ഓണക്കാലത്ത് നിലവിൽ നൽകിവരുന്ന 8 കിലോ സബ്സിഡി അരിക്കു പുറമേ കാർഡ് ഒന്നിന് 20 കിലോ പച്ചരിയോ പുഴുക്കലരിയോ 25 രൂപ നിരക്കിൽ സ്പെഷ്യൽ അരിയായി ലഭിക്കും. സബ്സിഡി നിരക്കിൽ നൽകുന്ന മുളകിന്റെ അളവ് അര കിലോയിൽ നിന്നും ഒരു കിലോയായി വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്.
ഓണനിരക്ക് ആരംഭിച്ച ഈ മാസം ഓഗസ്റ്റ് 23 വരെയുള്ള വിറ്റുവരവ് 190 കോടി രൂപയാണ്. ഓഗസ്റ്റ് 11 മുതൽ എല്ലാ പ്രവർത്തി ദിവസങ്ങളിലും പ്രതിദിന വിറ്റു വരവ് 10 കോടിക്ക് മുകളിലാണ്. ഓഗസ്റ്റ് 23 വരെ 30 ലക്ഷത്തോളം ഉപഭോക്താക്കൾ സപ്ലൈകോ വില്പനശാലകൾ സന്ദർശിച്ചിട്ടുണ്ട്. ഓഗസ്റ്റ് മാസത്തിൽ 50 ലക്ഷം ഉപഭോക്താക്കളെയും 300 കോടിയുടെ വിറ്റു വരവുമാണ് പ്രതീക്ഷിക്കുന്നത്. ഓണം പ്രമാണിച്ച് ഉപഭോക്താക്കൾക്ക് സെപ്റ്റംബർ മാസത്തെ സബ്സിഡി സാധനങ്ങൾ മുൻകൂറായി ഓഗസ്റ്റ് 25 മുതൽ വാങ്ങാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഇ കെ നായനാർ പാർക്കിലാണ് ഫയറിന്റെ ഉദ്ഘാടന പരിപാടി നടക്കുക. മുഖ്യമന്ത്രി ജി ആർ അനിൽ അധ്യക്ഷൻ ആകുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വീശിവൻകുട്ടി, തിരുവനന്തപുരം നഗരസഭ മേയർ രാജേന്ദ്രൻ മറ്റു എം എൽ എ മാരും പങ്കെടുക്കും.