
തിരുവനന്തപുരം:50 കോടി രൂപ തട്ടിയെടുത്ത ടോട്ടൽ ഫോർ യു നിക്ഷേപ തട്ടിപ്പ് കേസിൽ നടി റോമ മൊഴി നല്‍കി. കേസില്‍ 179ാം സാക്ഷിയായിട്ടാണ് മൊഴി നല്‍കിയത്. ‘ടോട്ടല്‍ ഫോര്‍ യു’ കമ്പനിയുടെ ആല്‍ബം പുറത്തിറക്കുന്നതിനായി ക്ഷണിച്ചിട്ടാണ് പരിപാടിയില്‍ പങ്കെടുത്തതെന്നു റോമ മൊഴി നല്‍കി.
ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മടങ്ങി. ശബരീനാഥിനെയോ മറ്റ് ടോട്ടല്‍ ഫോര്‍ യു അംഗങ്ങളെയോ പരിചയമില്ലെന്നും നടിയുടെ മൊഴിയില്‍ പറയുന്നു. ‘ടോട്ടല്‍ ഫോര്‍ യു’ കേസുമായി ബന്ധപ്പെട്ട് ആദ്യം റജിസ്റ്റര്‍ ചെയ്ത കേസാണ് കോടതി പരിഗണിക്കുന്നത്.
സാക്ഷിയായെത്തി മൊഴി നല്‍കുകയായിരുന്നു. ശബരിനാഥിന്റെ മ്യൂസിക് ആല്‍ബത്തില്‍ റോമ അഭിനയിച്ചിരുന്നു. ജനങ്ങളില്‍ നിന്നും പറ്റിച്ച പണമെടുത്താണ് ശബരീനാഥ് മ്യൂസിക് ആല്‍ബം നിര്‍മിച്ചത്. ആല്‍ബത്തില്‍ ശബരീനാഥും അഭിനയിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആ സമയത്ത് തന്റെ മാനേജറെ വിളിച്ച് തനിക്ക് കൃത്യമായ പ്രതിഫലം നല്‍കിയത് കൊണ്ടാണ് താന്‍ അഭിനയിച്ചതെന്ന് റോമ വ്യക്തമാക്കി. അതിനപ്പുറത്തേക്ക് ഈ കമ്പനിയുമായി യാതൊരു ബന്ധവുമില്ല എന്ന് നടി കോടതിയില്‍ മൊഴി നല്‍കി.
തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലാണ് വിസ്താരം നടക്കുന്നത്. കേസിലെ ഒന്നാം പ്രതി ശബരീനാഥ് നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. നെസ്റ്റ് സൊല്യൂഷന്‍സ് ജനറല്‍ മാനേജര്‍ ബിന്ദു മഹേഷ്, സിഡ്കോ മുന്‍ സീനിയര്‍ മാനേജര്‍ ചന്ദ്രമതി, ശബരിനാഥന്റെ പ്രൈവറ്റ് സെക്രട്ടറി പ്രമോദ് ഐസക്, രാജന്‍, ബിന്ദു സുരേഷ്.
ക്യാന്‍വാസിങ് ഏജന്റുമാരായ ഹേമലത. ലക്ഷ്മി മോഹന്‍ തുടങ്ങിയവരാണ് കേസിലെ മറ്റ് പ്രധാന പ്രതികള്‍. നിക്ഷേപ തുകയുടെയും കാലാവധിയുടെയും അടിസ്ഥാനത്തില്‍ 20 മുതല്‍ 80 ശതമാനം വരെയുള്ള നിക്ഷേപ പദ്ധതികള്‍ ഉണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.