
കോട്ടയം: മീനച്ചിലാറ്റിലും, കൊടുരാറ്റിലും നീര്‍നായ ശല്യം രൂക്ഷമായുന്നു. സമീപ ദിവസങ്ങളില്‍ നിരവധി പേർക്കാണ് കടിയേറ്റത്.
ഇതോടെ ജനങ്ങള്‍ക്ക് ആറുകളിലും തോടുകളിലും ഇറങ്ങാന്‍ പേടിയായ അവസ്ഥയുണ്ട്. കുമരകത്തും നീര്‍നായ കടിച്ച് പരുക്കേറ്റ സംഭവം ഉണ്ടായിരിക്കുന്നു. കുമരകം കണ്ണാടിച്ചാല്‍ ദേവനാരായണനാണ് (11) നീര്‍നായയുടെ കടിയേറ്റത്.
ഇന്നലെ വൈകുന്നേരത്തോടെ ആയിരുന്നു സംഭവം. കൂട്ടുകാരുമൊത്ത് ബോട്ട് ജെട്ടി സെന്റ് പീറ്റേഴ്‌സ് സ്‌കൂളിനു സമീപമുള്ള കുളിക്കടവില്‍ കുളിക്കുന്നതിനിടെ ആയിരുന്നു ദേവനാരായണനെ നീര്‍നായ കടിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നീര്‍നായയുടെ കടിയില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥിയെ ഉടന്‍ തന്നെ കൂടെ ഉണ്ടായിരുന്ന കൂട്ടുകാര്‍ കുമരകം പ്രാഥമിക ആര്യോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു.
പ്രാഥമിക ചികില്‍സ നല്‍കിയ കുട്ടിയെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സക്കായി എത്തിച്ചു.
കഴിഞ്ഞ മാസം ഇല്ലിക്കല്‍ ഭാഗത്ത് ആറ്റിലിറങ്ങിയ ഒരു സ്ത്രീയെ നീര്‍നായ കടിച്ചു പരുക്കേല്പിച്ചിരുന്നു.
നീര്‍നായയുടെ ആക്രമണം ഭയന്ന് ജനങ്ങള്‍ക്ക് ആറ്റിലും തോട്ടിലും ഇറങ്ങാന്‍ ഭയപ്പെടുന്നതിനൊപ്പം, നീര്‍നായ മത്സ്യങ്ങളെ ഭക്ഷിക്കുന്നതു കൊണ്ട് ഉള്‍നാടന്‍ മത്സ്യസമ്ബത്തിന്നും ഭീഷണിയായി മാറിയ സാഹചര്യമാണ് നിലവിലെന്ന് നാട്ടുകാർ പറയുന്നു.