
തിരുവനന്തപുരം:ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് എച്ച്.ഐ.വി. പോസിറ്റീവാകുന്നത് കൂടുന്നു.
പ്രധാന കാരണമാകുന്നത് മയക്കുമരുന്ന് ഉപയോഗവും. 19 മുതല്‍ 25 വരെയുള്ളവരിലാണ് കൂടുന്നത്.
2024-25 ലെ റിപ്പോർട്ട് പ്രകാരം തിരുവനന്തപുരത്ത് 5094, പാലക്കാട് 5203 എച്ച്.ഐ.വി ബാധിതരുണ്ട്. നേരത്തെ പാലക്കാട് മാത്രമായിരുന്നു ഈ പട്ടികയിൽ. തിരുവനന്തപുരത്തും കേസുകൾ വർദ്ധിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ഒരു വർഷത്തിനിടെ തിരുവനന്തപുരത്ത് 123 പേരും പാലക്കാട് 42പേരും രോഗബാധിതരായി. 2647 എച്ച്.ഐ.വി ബാധിതരുള്ള തൃശൂരും ജാഗ്രതയുണ്ട്.
2024-25 ൽ ആകെ 1213 പേരാണ് വൈറസ് ബാധിതരായത്. ഇതിൽ 197 പേർ 19നും 25നുമിടയിൽ പ്രായമുള്ളവരാണ്. 2021-22 ൽ ഇത് 76 പേർക്കായിരുന്നു. മയക്കുമരുന്ന് ഉപയോഗത്തിനായി ഒരേ സിറിഞ്ച് ഉപയോഗിക്കുന്നതും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളും കേസുകൾ പെരുകാൻ കാരണമാണ്.സമഗ്ര ആരോഗ്യ സുരക്ഷ യുവാക്കളിലൂടെ (യുവജാഗരൺ) എന്ന ക്യാമ്പൈയിനിലൂടെ ഹയർസെക്കൻഡറി സ്കൂളുകളിലും കോളേജുകളിലും ബോധവത്കരണം ഊർജിതമാക്കാനാണ് തീരുമാനം. നാഷണൽ സർവീസ് സ്കീമിന്റെ സഹകരണത്തോടെയാണ് പരിപാടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എച്ച്.ഐ.വി ബാധിച്ചാൽ ശരീരത്തിന്റെ പ്രതിരോധശക്തി ക്രമേണ നശിക്കും. പിന്നീട് എയ്ഡ്സിലേക്ക് എത്തും
എച്ച്.ഐ.വി ബാധിച്ചാൽ എയ്ഡ്സ് രോഗിയാകാൻ എട്ട് മുതൽ 15 വർഷംവരെ എടുക്കും
എച്ച്. ഐ.വി ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണം കാണപ്പെടുന്നതുവരെയുളള കാലയളവ് ഇൻകുബേഷൻ പീരിയഡായി കണക്കാക്കും
രോഗനിർണയം ഏലിസ,വെസ്റ്റേൺബ്ലോട്ട് എന്ന ടെസ്റ്റുകൾ വഴി
സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലുൾപ്പെടെ പരിശോധനാ ചികിത്സാ സൗകര്യമുണ്ട്.