മകളുടെ മരണാനന്തര ചടങ്ങിന് വാടക സാധനങ്ങൾ ഇറക്കാനെത്തിയ മിനിലോറി നിയന്ത്രണം നഷ്ടപ്പെട്ട് വീട്ടുമുറ്റത്തേക്ക് ഇടിച്ചിറങ്ങി ; തുണി അലക്കുകയായിരുന്ന വയോധികയ്ക്ക് ദാരുണാന്ത്യം

Spread the love

കണ്ണൂർ : ചൊക്ലി ഒളവിലം നോർത്ത് യുപി സ്‌കൂളിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട മിനിലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചിറങ്ങി തുണി അലക്കുകയായിരുന്ന സ്ത്രീയ്ക്ക് ദാരുണാന്ത്യം. കുണ്ടൻ ചാലിൽ വീട്ടിൽ ജാനു (85)വാണ് മരിച്ചത്.

മകളുടെ മരണാനന്തര ചടങ്ങിന്  വാടക സാധനങ്ങൾ ഇറക്കാനെത്തിയ
മിനിലോറിയാണ് അപകടത്തിൽപെട്ടത്.

വഴിയിൽ തടസ്സമായി നിന്ന സ്കൂട്ടർ എടുത്തു മാറ്റാനായി ലോറി ഡ്രൈവർ വാഹനത്തിൽ നിന്ന് ഇറങ്ങിയ  സമയത്താണ് ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ട് നീങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജാനുവിനെ കണ്ണൂർ മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.