തിരൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പുകയില രഹിത വിദ്യാലയമായി പ്രഖ്യാപിച്ചു

Spread the love

മലപ്പുറം:  തിരൂർ മുൻസിപ്പാലിറ്റി പരിധിയിലുള്ള വിദ്യാലയങ്ങൾ ലഹരി മുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി തിരൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പുകയില രഹിതമായി പ്രഖ്യാപിച്ചു.

video
play-sharp-fill

പ്രഖ്യാപനത്തിന്റെ ഭാഗമായി ഹൈസ്കൂൾ, യു.പി വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന, കാർട്ടൂൺ, കായിക മത്സരങ്ങൾ, പ്രതിജ്ഞ എന്നിവ നടന്നു. തിരൂർ മുൻസിപ്പൽ കൗൺസിലർ,ശ്രീ:നന്ദൻ മാസ്റ്റർ പ്രഖ്യാപനം നടത്തി. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ.ദിനേശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അബ്ദുൽ ജലീൽ പി പി സ്വാഗതവും, ശ്രീരേഖ ടീച്ചർ നന്ദിയും പറഞ്ഞു.