നിങ്ങള്‍ വെള്ളം കുടിക്കുന്നത് ശരിയായ രീതിയിലാണോ? വെള്ളം കുടിക്കുന്നതിനുമുണ്ട് ചില രീതികള്‍; അറിയാം എന്തൊക്കെയെന്ന്

Spread the love

കോട്ടയം: വെള്ളം കുടിക്കുന്നത് വഴി ശരീരത്തിലെ ജലാംശം നിലനിർത്താനും ദഹനം മെച്ചപ്പെടുത്താനും മെറ്റബോളിസം വർദ്ധിപ്പിക്കാനും വിഷാംശങ്ങളെ പുറന്തള്ളാനും സഹായിക്കുന്നു.

ഉറക്കമെഴുന്നേറ്റ ഉടൻ വെള്ളം കുടിക്കുന്നത് ആ ദിവസം മുഴുവൻ ശരീരത്തിന് ഉണർവും ഊർജവും നല്‍കുകയും തലവേദനയ്ക്കും മറ്റ് ഡീഹൈഡ്രേഷൻ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുകയും ചെയ്യും. അതിനാല്‍ നമ്മുടെ ആരോഗ്യം നില നിർത്തുന്നതിനായി നന്നായി വെള്ളം കുടിക്കണം. എന്നാല്‍, വെള്ളം കുടിക്കുന്നതിനും ചില രീതികളുണ്ട്. ളരെ വേഗത്തില്‍ വെള്ളം കുടിക്കുന്നതും ഭക്ഷണത്തിന് ഇടയില്‍ വെള്ളം കുടിക്കുന്നതുമെല്ലാം ആരോഗ്യത്തിന് അത്ര നല്ലതല്ല.

വെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍;

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍;

അമിതമായി വെള്ളം കുടിക്കുന്നത് ഒഴിവാക്കുക
ഒരേസമയം വലിയ അളവില്‍ വെള്ളം കുടിക്കുന്നത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാനും ശരീരത്തിലെ ഇലക്‌ട്രോലൈറ്റുകളുടെ അളവ് കുറയ്ക്കാനും കാരണമാകും. അതിനാല്‍ ചെറിയ അളവില്‍, ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതാണ് ആരോഗ്യകരം

ശരിയായ സമയം
രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഭക്ഷണത്തിന് തൊട്ടുമുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും അമിതഭക്ഷണം ഒഴിവാക്കാനും സഹായിക്കും.