മുൻ ബിഗ് ബോസ് താരം ജിന്റോ പി ഡിക്ക് ആശ്വാസം; പാലാരിവട്ടത്തെ ജിമ്മുമായി ബന്ധപ്പെട്ട മോഷണക്കേസില്‍ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Spread the love

പ്രശസ്ത റിയാലിറ്റി ഷോയായ ബിഗ് ബോസിലെ മുൻ മത്സരാർത്ഥി ജിന്റോ പിഡിക്ക് ഹൈകോടതിയുടെ ആശ്വാസം. പാലാരിവട്ടത്തെ ജിമ്മുമായി ബന്ധപ്പെട്ട മോഷണക്കേസില്‍ അദ്ദേഹത്തിൻ്റെ അറസ്റ്റ് ഹൈകോടതി താല്‍ക്കാലികമായി തടഞ്ഞു.

video
play-sharp-fill

ജിമ്മിലെ ബിസിനസ് പങ്കാളിയായിരുന്ന യുവതി നല്‍കിയ പരാതിയിലാണ് പാലാരിവട്ടം പോലീസ് ജിന്റോ പിഡി ക്കെതിരെ കേസെടുത്തിരുന്നത്. രാത്രിയില്‍ ജിം തുറന്ന് അകത്ത് കടന്ന് 10,000 രൂപയും മറ്റ് രേഖകളും മോഷ്ടിച്ചു എന്നായിരുന്നു പരാതി. ജിന്റോ ജിമ്മിലേക്ക് കയറുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും പരാതിക്കൊപ്പം നല്‍കിയിരുന്നു.

നേരത്തെ, ഇതേ യുവതി നല്‍കിയ ലൈംഗികാതിക്രമ കേസില്‍ ജിന്റോയ്ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഈ കേസിൻ്റെ വിചാരണ നടക്കാനിരിക്കെയാണ് മോഷണക്കേസുമായി ബന്ധപ്പെട്ട് പുതിയ നിയമനടപടികള്‍ ആരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഷണക്കേസില്‍ ചൊവ്വാഴ്ച പാലാരിവട്ടം പോലീസിന് മുന്നില്‍ ഹാജരാകാൻ ജിന്റോക്ക് നിർദ്ദേശം ലഭിച്ചിരുന്നു. ഹൈകോടതിയുടെ പുതിയ ഉത്തരവ് പ്രകാരം, അദ്ദേഹത്തിന് താല്‍ക്കാലികമായി അറസ്റ്റില്‍ നിന്ന് സംരക്ഷണം ലഭിക്കും. ജിന്റോയ്ക്ക് ഹൈക്കോടതിയുടെ സംരക്ഷണം ലഭിച്ചതിനെക്കുറിച്ച്‌ നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യൂ.