അദ്ധ്യാപക നിയമനം സർക്കാർ കടുത്ത അനാസ്ഥ കാട്ടുന്നു: ഫ്രാൻസിസ് ജോർജ് എം.പി:ഹൈക്കോടതി വിധി എല്ലാവർക്കും ബാധകമാണെന്നിരിക്കെ അതിന് അനുസരിച്ച് പ്രവർത്തിക്കാൻ സർക്കാർ തയ്യാറാകുന്നില്ല:ഇത് ഇരട്ടത്താപ്പും നീതി നിഷേധവും ആണന്ന് എം.പി പറഞ്ഞു.

Spread the love

കോട്ടയം :ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളുകളോട് സർക്കാർ കടുത്ത അനാസ്ഥ കാട്ടുന്നതായി കേരളാ കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എം.പി. പ്രസ്ഥാപിച്ചു.
ആയിരക്കണക്കിന് അധ്യാപകർ ശമ്പളം ഇല്ലാതെ ജോലി ചെയ്യാൻ തുടങ്ങിയിട്ട് വർഷങ്ങളായി.

video
play-sharp-fill

ഇത് സംബന്ധിച്ചുള്ള ഹൈക്കോടതി വിധി എല്ലാവർക്കും ബാധകമാണെന്നിരിക്കെ അതിന് അനുസരിച്ച് പ്രവർത്തിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. ഇത് ഇരട്ടത്താപ്പും നീതി നിഷേധവും ആണന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഭിന്നശേഷിക്കാരുടെ ഒരു ആനുകൂല്യവും കൈയ്യടക്കാൻ ഒരു മാനേജ്മെൻ്റുകൾ ഒന്നും ശ്രമിക്കുന്നില്ല. സർക്കാരാണ് ഈ പേര് പറഞ്ഞ് പാവപ്പെട്ട അദ്ധ്യാപകരുടെ ആനുകൂല്യങ്ങൾ നൽകാത്തതെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പ്രശ്നത്തിന് പരിഹാരം കാണുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നീതിക്കു വേണ്ടി അദ്ധ്യാപകർ നടത്തുന്ന സമരത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.