ഓമിയുടെ മുഖം സെപ്റ്റംബർ അഞ്ചിന് കാണിക്കുമെന്ന് ദിയ; കാഴ്ചക്കാരില്‍ നിന്നും പണമുണ്ടാക്കാനായി മനപ്പൂർവ്വം ഫേസ് റിവീലിങ് വൈകിപ്പിക്കുകയാണോ എന്ന് ആരാധകർ

Spread the love

സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ്. സ്വന്തമായൊരു മേല്‍വിലാസം സോഷ്യല്‍ മീഡിയയിലൂടെ ദിയ നേടിയെടുത്തിട്ടുണ്ട്.ദിയയുടെ ഓരോ വീഡിയോയ്ക്കും നല്ല റീച്ചുണ്ട്. ദിയയുടെ പ്രസവ വ്‌ളോഗ് വലിയ ചർച്ചയായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയ്ക്ക് പുറത്തും ഈ വീഡിയോ ചർച്ചയായി മാറിയിരുന്നു.

നിയോം എന്നാണ് ദിയയുടേയും അശ്വിന്റേയും കണ്‍മണിയുടെ പേര്. ഓമിയെന്നാണ് കുഞ്ഞിനെ ദിയയും അശ്വിനും വീട്ടിലുള്ള മറ്റുള്ളവരും വിളിക്കുന്നത്. ഓമിയുടെ മുഖം കാണാനായി കാത്തിരിക്കുകയാണ് ആരാധകരും. ഇതുവരേയും കുഞ്ഞിന്റെ മുഖം ആരാധകരെ കാണിച്ചിട്ടില്ല.

സെപ്തംബർ അഞ്ചിന് മകന്റെ മുഖം കാണിക്കുമെന്നാണ് ദിയ അറിയിച്ചിരിക്കുന്നത്. ദിയയുടേയും അശ്വിന്റേയും വിവാഹ വാർഷികമാണ് ആ ദിവസം. എന്നാല്‍ കുഞ്ഞിന്റെ മുഖം കാണിക്കുന്നത് വൈകിപ്പിക്കുന്നതിനെതിരേയും ചിലർ രംഗത്തെത്തിയിട്ടുണ്ട്. കാഴ്ചക്കാരില്‍ നിന്നും പണമുണ്ടാക്കാനായി മനപ്പൂർവ്വം ഫേസ് റിവീലിങ് വൈകിപ്പിക്കുകയാണെന്നാണ് വിമർശനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group