പ്രശസ്ത കാരിക്കേച്ചറിസ്റ്റും കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെയും കോട്ടയം പ്രസ് ക്ലബിന്‍റെയും മുന്‍ സെക്രട്ടറിയുമായിരുന്ന തോമസ് ആന്‍റണിയുടെ ജന്‍മദിനമായ ആഗസ്റ്റ് 30ന് വൈകീട്ട് 4ന് വിവിധ പരിപാടികളോടെ കോട്ടയത്ത് തോമസ് ആന്‍റണി ചിത്രസ്മ്യതി നടത്തും.

Spread the love

കോട്ടയം: പ്രശസ്ത കാരിക്കേച്ചറിസ്റ്റും കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെയും കോട്ടയം പ്രസ് ക്ലബിന്‍റെയും മുന്‍ സെക്രട്ടറിയുമായിരുന്ന തോമസ് ആന്‍റണിയുടെ ജന്‍മദിനമായ ആഗസ്റ്റ് 30ന് വൈകീട്ട് 4ന് വിവിധ പരിപാടികളോടെ കോട്ടയത്ത് ചിത്രസ്മ്യതി നടക്കും.

തോമസ് ആന്‍റണിയുടെ കാരിക്കേച്ചറുകളുടെയും കാര്‍ട്ടൂണുകളുടെയും പ്രദര്‍ശന ഉദ്ഘാടനവും, ഓര്‍മ്മ പുസ്തകത്തിന്‍റെ പ്രകാശനവും ഓര്‍മ്മകൂട്ടായ്മയും കോട്ടയത്തെ ഡിസി ബുക്സ് ഓഡിറ്റോറിയത്തില്‍ നടക്കും.

കേരള ലളിതകലാ അക്കാദമി ഡി.സി. കിഴക്കേമുറി ഇടം ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന പ്രദര്‍ശനം സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. കാര്‍ട്ടൂണ്‍ അക്കാദമി ചെര്‍പേഴ്സണ്‍ സുധീര്‍നാഥ് അദ്ധ്യക്ഷത വഹിക്കും. കേരള കാര്‍ട്ടൂണ്‍ അക്കാദമി തയ്യാറാക്കിയ ‘തോമസ് ആന്‍റണി’ ഓര്‍മ്മ പുസ്തകം ചീഫ് വിപ്പ് ഡോ: എന്‍. ജയരാജ് പ്രകാശനം ചെയ്യും. ആദ്യ കോപ്പി തോമസ് ആന്‍റണിയുടെ ഭാര്യ മോളമ്മ തോമസ് ഏറ്റുവാങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഡ്വ: കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി എ. സതീഷ്, ട്രഷറര്‍ ബി. സജ്ജീവ്, ഉല്ലാസ് തോമസ്, കെ.വി.എം. ഉണ്ണി തുടങ്ങിയവര്‍ സംസാരിക്കും. പ്രദര്‍ശനം സെപ്റ്റംബര്‍ ഏഴ് വരെയുണ്ടാകും.