
താമരശ്ശേരി: കേരളത്തിൻ്റെ വികസനകുതിപ്പിന് സ്വപ്നചിറകു നൽകിയ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ മുന്നൊരുക്ക പ്രവൃത്തി ആരംഭിച്ചു. തുരങ്കപാതയുടെ നിർമാണ ഉദ്ഘാടനം ഈ മാസം 31ന് പകൽ മൂന്നിന് ആനക്കാംപൊയിലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
കള്ളാടിയിൽ തുരങ്കം ആരംഭിക്കുന്നിടത്തേക്ക് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പാതയൊരുക്കി തുടങ്ങിയിട്ടുണ്ട്. കൊങ്കൺ റെയിൽവേ കോർപറേഷന്റെ മേൽനോട്ടത്തിൽ ഭോപാൽ ആസ്ഥാനമായുള്ള ദിലീപ് ബിൽഡ്കോൺ കമ്പനിയാണ് നിർമാണം കരാർ ഏറ്റെടുത്തിരിക്കുന്നത്.
മേപ്പാടി റോഡിൽ നിന്ന് ഏകദേശം 300 മീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഭാഗത്താണ് തുരങ്കം ആരംഭിക്കുന്നത്. ഇവിടേക്കുള്ള പ്രവേശനപാതയുടെ നിർമാണം പുരോഗമിക്കുകയാണ്. പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ഓഫീസ് സൗകര്യത്തിനായി കണ്ടെയ്‌നറുകൾ എത്തിച്ചതോടൊപ്പം, തൊഴിലാളികൾക്കായി താമസസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ തുരങ്കപാത യാഥാർഥ്യമാകുന്നതോടെ മലബാറിന്റെയാകെ വികസനത്തിൽ കുതിപ്പാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group