
കോട്ടയം: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രദര്‍ശനത്തിന് എത്തും. വിനായക ചതുര്‍ഥിയുടെ തലേന്ന് 26 നാണു ഗവര്‍ണര്‍ എത്തുന്നത്.
വൈകിട്ടു നാലിനു ക്ഷേത്രത്തിലെത്തുന്ന ഗവര്‍ണറെ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി. ദിവാകരന്‍ നമ്പൂതിരി എന്നിവരും ഗണേശ ഭക്‌തരും ചേര്‍ന്നു സ്വീകരിക്കും. തുടര്‍ന്നു പൂര്‍ണ കുംഭം നല്‍കി ക്ഷേത്രത്തിനകത്തേക്കു വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആനയിക്കും.
ക്ഷേത്രദര്‍ശനത്തിനുശേഷം തിരുനടയ്‌ക്കു മുന്നില്‍ വിനായക ചതുര്‍ഥി മംഗള ദീപം ഗവര്‍ണര്‍ പ്രകാശിപ്പിക്കും. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, മഹാമണ്ഡലേശ്വര്‍ സ്വാമി സാധു ആനന്ദവനം ഭാരതി മഹാരാജ്, മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി, എന്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അജിതന്‍ നമ്പൂതിരി, മള്ളിയൂര്‍ ദിവാകരന്‍ നമ്ബൂതിരി, ബി.ജെ.പി കോട്ടയം മേഖലാ പ്രസിഡന്റ് എന്‍. ഹരി, ബി.ജെ.പി വെസ്‌റ്റ് ജില്ലാ പ്രസിഡന്റ് ജി. ലിജിന്‍ ലാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിനായക ചതുര്‍ഥി മംഗളദീപം പിറ്റേന്നു ചതുര്‍ഥിദിന പരിപാടികള്‍ സമാപിക്കും വരെ കെടാവിളക്കായി ജ്വലിക്കും.