
കുമരകം :ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കുമരകം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ കൊതുക് നിർമ്മാർജ്ജന പ്രവർത്തനങ്ങൾ നടത്തി.
കൊതുക് പരത്തുന്ന രോഗങ്ങളെ കുറിച്ചും കൊതുക് വളരുന്നതിനുള്ള സാഹചര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിനെകുറിച്ചും ബോധവത്കരണ ക്ലാസ്സ്നടത്തി.
കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിധീഷ്, നിജിത്ത് എന്നിവർ ക്ലാസുകൾ നയിച്ചു . സ്കൂളിലും പരിസരപ്രദേശങ്ങളിലും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കിണറ്റിലും കുളങ്ങളിലും കൂത്താടികളെ തിന്നുന്ന ഗപ്പി മീനുകളെ നിക്ഷേപിച്ചു. സ്കൂളിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ പ്രവർത്തനത്തിൽ പങ്കാളികളായി. അധ്യാപകരായ കണ്ണൻ വി, പൂജ ചന്ദ്രൻ, സജ്ജയൻ കെ ആർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.