
ന്യൂഡല്‍ഹി: ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ ആസ്ഥാനമന്ദിരം ഇനി രാജ്യതലസ്ഥാനത്ത്. അത്യാധുനിക സൗകര്യങ്ങളോടെ ഡല്‍ഹി ദരിയാഗഞ്ചിലുള്ള ശ്യാംലാല്‍ മാർഗിലാണ് ദേശീയആസ്ഥാനമന്ദിരം പണികഴിപ്പിച്ചിരിക്കുന്നത്.
ഖാഇദെ മില്ലത്ത് സെന്റർ എന്ന പേരിലുള്ള മന്ദിരം ഞായറാഴ്ച തുറക്കും. ദേശീയ രാഷ്ട്രീയകാര്യസമിതി ചെയർമാൻ കൂടിയായ കേരള സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആണ് ഉദ്ഘാടനം നിർവഹിക്കുന്നത്.
വൈകീട്ട് നാലിന് ജവഹർലാല്‍ നെഹ്റു സ്റ്റേഡിയം വെയിറ്റ് ലിഫ്റ്റിങ് ഹാളില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി, എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്, പ്രിയങ്കാഗാന്ധി എംപി തുടങ്ങിയവർ പങ്കെടുക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. കെ എം ഖാദർ മൊയ്തീൻ എന്നിവർ പത്രസമ്മേളനത്തില്‍ പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ്, എംഎസ്എഫ് ഉള്‍പ്പെടെയുള്ള പോഷകസംഘടനകളുടെ ഓഫീസുകളും പുതിയ കെട്ടിടത്തില്‍ പ്രവർത്തിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group