സെബാസ്റ്റ്യന്‍റെ പങ്ക് വ്യക്തം; ഐഷാ തിരോധാന കേസില്‍ പ്രത്യേക അന്വേഷണ സംഘം; സംഘത്തിൽ ക്രൈം ബ്രാഞ്ചിലേയും സ്പെഷ്യല്‍ ബ്രാഞ്ചിലെയും മുതിർന്ന ഉദ്യോഗസ്ഥരും; ഡിഎൻഎ പരിശോധനാ ഫലം നിര്‍ണായകം

Spread the love

ആലപ്പുഴ: ആലപ്പുഴ ചേർത്തല ഐഷാ തിരോധാന കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

ചേർത്തല എസ് എച്ച്‌ ഒ നേതൃത്വം നല്‍കും. കേസില്‍ സെബാസ്റ്റ്യന്‍റെ പങ്ക് വ്യക്തമായതോടെയാണ് ചേർത്തല എസ്‌എച്ച്‌ ഒയുടെ നേതൃത്വത്തില്‍ ഒൻപതംഗ സംഘത്തെ നിയോഗിച്ച്‌ ഉത്തരവിറക്കിയത്.

ക്രൈം ബ്രാഞ്ചിലേയും സ്പെഷ്യല്‍ ബ്രാഞ്ചിലെയും മുതിർന്ന ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. 2012ല്‍ കാണാതായ ഐഷയെ കുറിച്ച്‌ ക്രൈം ബ്രാഞ്ച് ഉള്‍പ്പടെ വിവിധ സംഘങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്ത് നിന്ന് കാണാതായ ജെയ്നമ്മയുടെ കേസിന്റെ അന്വേഷണ വേളയിലാണ് നിർണായക തെളിവുകള്‍ കണ്ടെത്തിയത്. സെബാസ്ററ്യന്റെ വീട്ടുവളപ്പില്‍ നിന്ന് കണ്ടെത്തിയ മനുഷ്യശരീര അവശിഷ്ടങ്ങള്‍ ഐഷയുടേയതാണോ എന്ന സംശയത്തിലാണ് പൊലീസ്. കണ്ടെത്തിയ അസ്ഥികളുടെ ഡിഎൻഎ പരിശോധനാ ഫലമാണ് കേസില്‍ നിർണായകമാകുക.