
ഇടുക്കി: ഉടുമ്പന്നൂർ മനയ്ക്കത്തണ്ടില്‍ വാടക വീട്ടില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത് ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്.
ഇരുവരും തൂങ്ങിമരിച്ചതാണെന്ന് പോസ്റ്റുമോർട്ടത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു. തർക്കത്തെത്തുടർന്ന് ഇരുവരും ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
പാറത്തോട് സ്വദേശികളായ മണിയനാനിക്കല്‍ വീട്ടില്‍ ശിവഘോഷ് (20) ഇഞ്ച പ്ലാക്കല്‍ വീട്ടില്‍ മീനാക്ഷി (20) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശിവഘോഷിനെ കാണാനെത്തിയ സുഹൃത്ത് ആദർശാണ് യുവാവിനെ മുറിയിലെ ഫാനില്‍ തുണി ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ ആദ്യം കാണുന്നത്. ഉടൻ ആദർശ് തുണിമുറിച്ച് ശിവഘോഷിനെ താഴെയിറക്കി മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.