
തിരുവനന്തപുരം: സ്ത്രീകളുടെ വെളിപ്പെടുത്തലിനെ തുടർന്ന് ആരോപണ വിധേയനായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ അടൂരിലെ വീട്ടില്‍ തുടരും.
തല്ക്കാലം പാലക്കാട്ടേക്ക് പോകില്ല. പാലക്കാട്ടെ നേതാക്കളുമായി വീട്ടില്‍ കൂടിക്കാഴ്ച നടത്തുന്നതായും റിപ്പോർട്ടുകള്‍ പുറത്തുവന്നു.
രാഹുലിന്റെ രാജിയില്‍ പാർട്ടിയില്‍ സമ്മർദ്ദം തുടരുന്നതിനിടെയാണ് പാലക്കാട്ടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഹുല്‍ രാജിവെക്കണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി വികെ ശ്രീകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കാൻ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാണ് വികെ ശ്രീകൃഷ്ണൻ്റെ അഭിപ്രായം.