
കൊച്ചി: ലോകത്തെയാകെ ‘ഇരുട്ടുമുറിയിൽ ’ അടച്ച കോവിഡ് മഹാമാരി ഒരു പേടിസ്വപ്നമായി മാറിയിട്ട് അഞ്ചു വർഷമായി.
ആദ്യം കേട്ട ഞെട്ടലിൽ നിന്ന് ലോകം ഏറെ മുന്നോട്ടു പോയെങ്കിലും ഇന്നും നമ്മുടെയൊക്കെ ഇടയിൽ സൈലന്റ് കില്ലറായി കോവിഡ് വൈറസ് വിലസുന്നുണ്ട്. അതിന്റെ ഉത്തമ ഉദാഹരണമാണ് കോവിഡ് മനുഷ്യശരീരത്തിൽ ബാക്കിവച്ച രോഗങ്ങളും മറ്റ് അസ്വസ്ഥതകളും വിട്ടുമാറാത്ത മറ്റു പ്രശ്നങ്ങളും.
ഓരോ ദിവസവും പുറത്തു വരുന്ന പുതിയ പഠന റിപ്പോര്‍ട്ടുകള്‍ ഈ നടുക്കുന്ന യാഥാർഥ്യത്തിന് അടിവരയിടുന്നു. കോവിഡിന് ശേഷം ഒന്നും പഴയത് പോലെയല്ല എന്നതാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഡ് അണുബാധ മനുഷ്യ ശരീരത്തിലെ രക്തക്കുഴലുകള്‍ക്ക് അഞ്ചു വര്‍ഷമെങ്കിലും കൂടുതല്‍ പ്രായം വര്‍ധിപ്പിക്കുമെന്ന കണ്ടെത്തലാണ് ഒടുവിലായി പുറത്തു വന്നത്. ഫ്രാൻസിലെ യൂണിവേഴ്സിറ്റി പാരീസ് സിറ്റെയിൽ നിന്നുള്ള പ്രഫ. റോസ മാരിയ ബ്രൂണോയുടെ നേതൃത്വത്തിൽ നടന്ന പഠനത്തിലാണ് ഈ കണ്ടെത്തൽ.