രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവുകൾ;വെട്ടിലായി കോണ്‍ഗ്രസ് പാര്‍ട്ടിയും; രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും; അന്വേഷണത്തിന് ശേഷം തുടര്‍നടപടി; എം എല്‍ എ സ്ഥാനം രാജി വയ്ക്കുന്നതില്‍ തീരുമാനം രാഹുലിന് വിടാനും സാധ്യത

Spread the love

തിരുവനന്തപുരം: സ്ത്രീകളുടെ വെളിപ്പെടുത്തലിനെ തുടർന്ന് ആരോപണ വിധേയനായ
രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും. ഒഴിവുകഴിവ് പറഞ്ഞ് രക്ഷപ്പെടാമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ആദ്യം കരുതിയെങ്കിലും കുരുക്കായത് തുടരെ പുറത്തുവന്ന തെളിവുകളാണ്.

സ്ത്രീകളോടുള്ള മോശം പെരുമാറ്റം, വിവാഹ വാഗ്ദാനം നല്‍കി വഞ്ചന, ഗര്‍ഭച്ഛിദ്രം നടത്താന്‍ യുവതിയെ നിര്‍ബന്ധിക്കല്‍, ഭീഷണി, അസഭ്യം പറച്ചില്‍, കൈയൊഴിയല്‍, ഇതെല്ലാം ഇന്നലെ വരെ തീപ്പൊരി നേതാവായി തിളങ്ങിയ രാഹുലിന്റെ ഇമേജിനെ പാടേ തകര്‍ത്തിരിക്കുകയാണ്. ഇനിയൊരു തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ പോലും ആകാത്ത വിധം രാഹുലിന് പ്രതിച്ഛായ നഷ്ടമായി കഴിഞ്ഞു. രാഹുലിന് മാത്രമല്ല, കോണ്‍ഗ്രസിനും

അതുകൊണ്ട് തന്നെ രാഹുല്‍ രാജി വയ്ക്കണമെന്ന കര്‍ശന നിലപാടിലാണ് പതിപക്ഷ നേതാവ് വി ഡി സതീശന്‍. ഷാഫി പറമ്പിലും, പി സി വിഷ്ണുനാഥും അടങ്ങുന്ന ഗ്രൂപ്പ് മാത്രമാണ് രാഹുലിനായി ശബ്ദമുയര്‍ത്തുന്നത്. യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെ എല്ലാമായി എന്ന ഷാഫിയുടെ നിലപാടിനോട് പാര്‍ട്ടിയിലെ ഭൂരിഭാഗം പേരും യോജിക്കുന്നില്ല. പാര്‍ട്ടിയിലെ വനിതകളോടും രാഹുല്‍ അപമര്യാദയായി പെരുമാറിയെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വനിതാ നേതാക്കള്‍ രാഹുലിനെ പിന്തുണയ്ക്കാന്‍ തയ്യാറല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പശ്ചാത്തലത്തില്‍, രാഹുലിനെ ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും. തല്‍ക്കാലം എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജി ആവശ്യപ്പെടില്ല. ആറുമാസത്തെ സസ്‌പെന്‍ഷന്‍ കാലയളവില്‍ രാഹുലിന് എതിരായി അച്ചടക്ക സമിതി അന്വേഷണം പൂര്‍ത്തിയാക്കും. അച്ചടക്ക സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പ്രകാരം ആവശ്യമെങ്കില്‍ പുറത്താക്കും. അതിനിടെ എം എല്‍ എ സ്ഥാനം രാജി വയ്ക്കണമോയെന്ന് തീരുമാനം രാഹുലിന് വിട്ടു. നിലവിലെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയിലും രാഹുലിന്റെ പ്രതിച്ഛായ മോശമായിരിക്കുകയാണ്.