
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി കേരളത്തിന്റെ പൊതു വികാരമെന്ന് മന്ത്രി വി എൻ വാസവൻ. കോണ്‍ഗ്രസ് മുൻകൈയെടുത്ത് രാജി വാങ്ങിക്കണം. സിപിഐഎം നേതാക്കള്‍ സമാന കേസില്‍ ഉള്‍പ്പെട്ടിട്ടില്ല. തെളിവുകള്‍ ഉണ്ടെങ്കില്‍ സിപിഐഎം നേതാക്കള്‍ക്കെതിരെയും നടപടിയെടുക്കാമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.
ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റണം. ഒരു കേസല്ല, നിരവധി സംഭവങ്ങള്‍ പുറത്തുവരുന്നു. ഇനി പിടിച്ചു നില്‍ക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. സിപിഐഎം നേതാക്കള്‍ സമാന കേസില്‍ ഉള്‍പ്പെട്ടിട്ടില്ല. ആരോപണങ്ങള്‍ ആർക്കെതിരെയും വരാം പക്ഷേ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു.