സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിൽ വെട്ടേറ്റ് പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആൾ മരിച്ചു ; ഒപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയായ പ്രതി പാലാ പോലീസിന്റെ പിടിയിൽ

Spread the love

കോട്ടയം : ഒരുമിച്ചു താമസിച്ചിരുന്ന തമിഴ്നാട് സ്വദേശികളായ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിൽ വെട്ടേറ്റ് പരുക്കുകളോടെ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആൾ മരണപ്പെട്ടു. പ്രതി തമിഴ്നാട് സ്വദേശി കാർത്തിക്ക് പാലാ പോലീസിന്റെ പിടിയിൽ.

video
play-sharp-fill

ഭരണങ്ങാനം വില്ലേജ് ഇടമറ്റം എഫ് സി കോൺവെന്‍റിലെ ജോലിക്കാരനായ തമിഴ്‌നാട് സ്വദേശിയായ സൂര്യ എന്ന് വിളിക്കുന്ന അറുമുഖം ഷൺമുഖവേലിനെ (38), 21.08.2025 തീയതി 10.15 മണിയൊടെ രാത്രി വാക്ക് തർക്കത്തിൽ ഏർപ്പെട്ട് വീട്ടിൽ ഉണ്ടായിരുന്ന വെട്ടുകത്തി കൊണ്ട് കഴുത്തിലും മുഖത്തും വെട്ടി മാരകമായ മുറിവേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സുഹൃത്തായ തമിഴ്‌നാട് സ്വദേശി കാര്‍ത്തിക് (38), S/O സെലവരസ് എന്നയാളെ ഇന്നലെ പാലാ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവസ്ഥലത്തെത്തിയ പാലാ പോലീസ് മാരകമായി പരിക്ക് പറ്റിയ സൂര്യയെ 108 ആംബുലന്‍സ് വിളിച്ചുവരുത്തി പാല ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും തുടർന്ന് മെഡിക്കൽ കേളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞു വരവേ ഇന്ന് (23-08-2025) മരണപ്പെട്ടു പോയിട്ടുള്ളതാണ്. പാലാ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച് ഒ പ്രിൻസ് ജോസഫിന്‍റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ കെ ദിലീപ് കുമാർ, രാജു എം.സി, സിവിൽ പോലീസ് ഓഫീസർമാരായ സന്തോഷ്‌ കെ.കെ, ജോബി കുര്യൻ,കിരണ്‍ കുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group