
ആലപ്പുഴ : തോട്ടപ്പള്ളി ഒറ്റപ്പനയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയുടെ കൊലപാതകത്തിൽ വഴിത്തിരിവ്.
കേസിൽ അറസ്റ്റിലായ അബൂബക്കർ അല്ല യഥാർത്ഥ പ്രതി. പ്രതികൾ മുൻ മോഷണ കേസ് പ്രതിയും ഭാര്യയും.
ഇവർ കൊല്ലപ്പെട്ട റംലത്തിന്റെ വീടിന് സമീപത്ത് വാടകയ്ക്ക് താമസിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോൾ പിടിയിലായ അബൂബക്കർ വീട്ടിൽ നിന്ന് മടങ്ങിയ ശേഷമാണ് കൊലപാതകം നടന്നത്.
ആഭരണങ്ങൾ മോഷ്ടിക്കാനായിരുന്നു കൊലപാതകം.
വൈദ്യുതി വിച്ഛേദിച്ചതും മരണശേഷം മുളക് പൊടി വിതറിയതും ഇവർ.
ഇരുട്ടായതിനാൽ ആഭരണങ്ങൾ കണ്ടില്ല.
കൊല്ലം മൈനാഗപ്പള്ളിയിൽ നിന്ന് ഇവർ പിടിയിലായി.
പോലീസ് ഇവരെ ചോദ്യം ചെയ്യുന്നു.
അബൂബക്കർ, വയോധികയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു കൊലപാതകമെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്.
എന്നാൽ അബൂബക്കർ ഇവിടെ നിന്ന് പോയ ശേഷമാണ് പ്രതികൾ എത്തിയത്.