ദൃശ്യം 3 ഒരു ത്രില്ലർ ആയിരിക്കില്ല; എപ്പോഴും പല തരത്തിലുള്ള സിനിമകള്‍ പ്രേക്ഷകർക്ക് കൊടുക്കുന്നതാണ് നല്ലത് : സംവിധായകൻ ജീത്തു ജോസഫ്

Spread the love

മലയാളി പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദൃശ്യം 3. ഒന്നും രണ്ടും ഭാഗങ്ങള്‍ ശേഷം ചിത്രത്തിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് സംസാരിക്കുകയാണ്  സംവിധായകൻ ജിത്തു ജോസഫ്. ദൃശ്യം 3 ഒരു ത്രില്ലർ ആയിരിക്കില്ലെന്നും എപ്പോഴും പല തരത്തിലുള്ള സിനിമകള്‍ പ്രേക്ഷകർക്ക് കൊടുക്കുന്നതാണ് നല്ലതെന്നും ജീത്തു പറയുന്നു.

video
play-sharp-fill

 ഒരു സിനിമ എപ്പോഴാണ് ലാഗ് ആകുന്നത് എന്ന് ചോദിച്ചപ്പോൾ,  എപ്പോഴെങ്കിലും നമ്മള്‍ സിനിമയില്‍ നിന്ന് ഡിസ്കണക്റ്റ് ചെയ്യുമ്ബോള്‍ ആണ് ലാഗ് എന്ന് പറയുന്നത് എന്നായിരുന്നു സംവിധായകന്റെ മറുപടി. ഒന്നുകില്‍ കരയിപ്പിക്കണം, അല്ലെങ്കില്‍ സന്തോഷിപ്പിക്കണം, പേടിപ്പിക്കണം, എക്സൈറ്റ് ചെയ്യിക്കണം! ഇതില്‍ ഏതെങ്കിലും ഒരു ഇമോഷൻ പ്രേക്ഷകരുടെ മനസ്സിനെ തൊടുമ്ബോള്‍ ആ സിനിമ വിജയിക്കുമെന്നും താരം കൂട്ടിചേർത്തു. കൊച്ചിയില്‍ നടന്ന കോണ്‍ക്ലേവിലായിരുന്നു പ്രതികരണം.

ജീത്തു ജോസഫിന്റെ വാക്കുകൾ ഇങ്ങനെയാണ് :-

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദൃശ്യം 3 ഒരു ത്രില്ലർ ആയിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. അത് കാണുമ്പോൾ നിങ്ങള്‍ക്ക് മനസ്സിലാകും. എന്നെ സംബന്ധിച്ച്‌ വ്യത്യസ്തമായ സിനിമകള്‍ ചെയ്യണം എന്ന ആഗ്രഹമാണ് ഉള്ളത്. എന്റെ ആദ്യത്തെ സിനിമ ഒരു ഇൻവെസ്റ്റിഗേഷൻ സിനിമയായിരുന്നു. അതുകഴിഞ്ഞ് ഞാൻ ചെയ്തത് ‘മമ്മി ആൻഡ് മി’ ആണ്. പിന്നെ ഞാൻ ചെയ്തത് ‘മൈ ബോസ്’ ആണ്.

ബ്രാൻഡഡ് ആകണം എന്ന് താല്പര്യം ഇല്ലാത്ത ആളായിരുന്നു ഞാൻ. പക്ഷേ നിർഭാഗ്യവശാല്‍ ‘മെമ്മറീസ്’ കഴിഞ്ഞ് ‘ദൃശ്യം’ കൂടി വന്നപ്പോള്‍ ഞാൻ ടാഗ് ചെയ്യപ്പെട്ടു. എല്ലാ സിനിമകളും വരണം. ഒരു സമയത്ത് കോമഡി ജോണറില്‍ രണ്ടു സിനിമകള്‍ ഹിറ്റായാല്‍ പിന്നെ നിർമാതാക്കള്‍ കോമഡി സിനിമ ഉണ്ടോ എന്നാകും ചോദിക്കുക. രണ്ടു ത്രില്ലർ ഓടിയാല്‍ പിന്നെ ത്രില്ലർ ചോദിക്കും. എപ്പോഴും പല തരത്തിലുള്ള സിനിമകള്‍ പ്രേക്ഷകർക്ക് കൊടുക്കുന്നതാണ് നല്ലത്. തുടർച്ചയായി ത്രില്ലർ വന്നാലും കോമഡി വന്നാലും മടുക്കും. ആള്‍ക്കാരെ മുഷിപ്പിക്കാതെ ആസ്വദിപ്പിച്ചുകൊണ്ടു സിനിമകള്‍ വന്നാല്‍ എല്ലാ ഴോണറും പ്രേക്ഷകർക്ക് ഇഷ്ടപ്പെടും.

എപ്പോഴാണ് ആളുകള്‍ സിനിമ ലാഗ് ആണ് എന്ന് പറയുന്നത്? എപ്പോഴെങ്കിലും നമ്മള്‍ സിനിമയില്‍ നിന്ന് ഡിസ്കണക്റ്റ് ചെയ്യുമ്ബോള്‍ ആണ് ലാഗ് എന്ന് പറയുന്നത്. ഒന്നുകില്‍ കരയിപ്പിക്കണം, അല്ലെങ്കില്‍ സന്തോഷിപ്പിക്കണം, പേടിപ്പിക്കണം, എക്സൈറ്റ് ചെയ്യിക്കണം! ഇതില്‍ ഏതെങ്കിലും ഒരു ഇമോഷൻ പ്രേക്ഷകരുടെ മനസ്സിനെ തൊടുമ്ബോള്‍ ആ സിനിമ വിജയിക്കും. അതിനു ത്രില്ലർ വേണമെന്നൊന്നും ഇല്ല. വ്യാവസായികമായി വിജയിക്കുന്ന സിനിമകള്‍ എന്നു പറയുന്നത് തിയറ്ററില്‍ വരുന്ന പ്രേക്ഷകരെ രസിപ്പിക്കുന്ന സിനിമകള്‍ ആണ്.