
ലഖ്‌നൗ: ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയില്‍ നടന്ന അസ്വസ്ഥമായ ഒരു സംഭവമാണ് സമൂഹ മാധ്യമത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ദൈനംദിന വൃത്തിയാക്കലിനിടെ പാത്രങ്ങളില്‍ മൂത്രമൊഴിച്ചതിന് വീട്ടുജോലിക്കാരിയെ അറസ്റ്റ് ചെയ്ത സംഭവമാണിത്. പ്രദേശത്തെ ഒരു ബിസിനസുകാരന്റെ വീട്ടില്‍ കഴിഞ്ഞ പത്ത് വർഷത്തോളമായി ജോലി ചെയ്തിരുന്ന വീട്ടുജോലിക്കാരി ചെയ്ത പ്രവർത്തിയാണ് നാട്ടുകാരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്.
കുടുംബം കഴിക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങളില്‍ മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ രഹസ്യ ക്യാമറയിലാണ് കുടുങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വീഡിയോ സംഭവം വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാഗിന പോലീസ് പറയുന്നത് അനുസരിച്ച്, സമന്ത്ര എന്ന് പേരുള്ള ഈ സ്ത്രീ, ഒരു ഗ്ലാസില്‍ മൂത്രമൊഴിക്കുകയും അത് കുടുംബം ഭക്ഷണം കഴിക്കാനായി ഉപയോഗിക്കുന്ന പാത്രങ്ങളില്‍ തളിക്കുകയും ചെയ്തതായി ആരോപിക്കപ്പെടുന്നു.
പത്ത് വർഷത്തോളമായി വീട്ടില്‍ വിശ്വസ്തതയോടെ ജോലി ചെയ്യുന്നതിനാല്‍ ഈ സ്ത്രീയെ വീട്ടുകാർക്ക് വലിയ വിശ്വാസമായിരുന്നു. എന്നാല്‍ അടുത്തിടെ, ഒരു കുടുംബാംഗം അവരുടെ അസാധാരണമായ പെരുമാറ്റത്തില്‍ സംശയം തോന്നുകയും രഹസ്യമായി നിരീക്ഷിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
വീഡിയോ ദൃശ്യങ്ങള്‍ കുടുംബത്തിന്റെ സംശയം ശരിവെച്ചു. ഭയപ്പെട്ട കുടുംബം ഉടൻ തന്നെ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നാഗിന പോലീസ് സ്ത്രീയെ കസ്റ്റഡിയിലെടുത്തു.
പൊതുസമാധാനത്തിന് ഭംഗം വരുത്തിയതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ഇവർക്കെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ സ്ത്രീ ഇപ്പോള്‍ ജുഡീഷ്യല്‍ നടപടികള്‍ നേരിടുകയാണ്.