
കോട്ടയം:നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ വൈക്കം സ്വദേശി ഓണാട്ടുശ്ശേരിയിൽ അഖിൽ എന്ന ലങ്കോ ( (32) കുറവലങ്ങാട് പോലീസിന്റെ പിടിയിലായി.പ്രതിയും കൂട്ടാളികളും കോഴ ഭാഗത്ത് ഒരു വീട്ടിൽ ഒളിവിൽ താമസിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറവിലങ്ങാട് എസ്ഐ ശരണ്യ എസ് ദേവന്റെ നേതൃത്വത്തിൽ പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് പിടിയിലാകുന്നത്.
പ്രതി വാടകയ്ക്ക് താമസിച്ചുവരുന്ന കുറവലങ്ങാട് കോഴ മൈലോളം തടത്തിൽ വീട്ടിൽ ബെഡ്റൂമിലെ കട്ടിലിനടിയിൽ നിന്നും ഇരുമ്പ് നിർമ്മിതമായ വാളും ഒന്നര കിലോയോളം തൂക്കം വരുന്ന ഒരു സ്റ്റീൽ പൈപ്പും ഒരു ടർക്കിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇയാൾക്കെതിരെ വൈക്കം പോലീസ് സ്റ്റേഷനിൽ മുപ്പതോളം ക്രിമിനൽ കേസുകളും കൂടാതെ കോട്ടയം ഈസ്റ്റ്, തലയോലപ്പറമ്പ്, പാലാ, എറണാകുളം നോർത്ത്, പിറവം, മുഹമ്മ, നോർത്ത് പറവൂർ, ചേർത്തല എന്നീ സ്റ്റേഷനുകളിലും ക്രിമിനൽ കേസുകളുമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതി 2017 ലും 2019 ലും കാപ്പ നിയമപ്രകാരം ജയിലിൽ അടയ്ക്കപ്പെട്ടിട്ടുള്ള ആളാണ്.
ഇയാൾക്കെതിരെ ആയുധ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി.
വൈക്കം പോലീസ് സ്റ്റേഷൻ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട പ്രതി അഖിൽ ജില്ലയിലെ സംഘടിത കുറ്റവാളി സംഘത്തിന്റെ നേതാവുമാണ്.