
വയനാട്: കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) രണ്ടാം സീസണലിൽ ട്രിവാൻഡ്രം റോയൽസ് – കൊച്ചി ബ്ലൂടൈഗേഴ്സ് മത്സരത്തിൽ അഖിൻ സത്താറിന്റെ തകർപ്പൻ ബോളിംഗ് പ്രകടനം ശ്രദ്ധേയമായി. നാല് ഓവർ എറിഞ്ഞ സത്താർ, ഒരു മെയ്ഡൻ ഉൾപ്പെടെ വെറും 13 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് നിർണ്ണായക വിക്കറ്റുകൾ നേടി.
കൃത്യമായ ലൈനിലും ലെംഗ്ത്തിലുമുള്ള സത്താറിന്റെ പന്തുകൾ നേരിടാൻ റോയൽസ് ബാറ്റ്‌സ്മാൻമാർ ഏറെ ബുദ്ധിമുട്ടി. റോയൽസിന്റെ പ്രമുഖ ബാറ്റർമാരായ റിയ ബഷീർ, നിഖിൽ എം, അഭിജിത്ത് പ്രവീൺ എന്നിവരെയാണ് സത്താർ പവലിയനിലേക്ക് മടക്കിയത്.
വയനാട് കരിയമ്പാടിയിൽ, ചുണ്ടക്കര വീട്ടിൽ സത്താറിൻ്റെയും റഹ്മത്തിൻ്റെയും മകനാണ് . തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ട്രിവാൻഡ്രം റോയൽസിന്റെ മുൻനിര ബാറ്റ്‌സ്മാൻമാരെ പുറത്താക്കി സത്താർ റോയൽസിന്റെ മുന്നേറ്റത്തിന് തടയിടുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജുനിയർ തലങ്ങളിലെ മികവ് കെ.സി.എല്ലിലെ പ്രവേശനത്തെ എളുപ്പമാക്കി. കെ.സി.എല്ലിലെ ആദ്യ മത്സരത്തിലെ മികച്ച ബൗളിംഗ് പ്രകടനം ടീമിന് കൂടുതൽ ഗുണകരമായേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. കഴിഞ്ഞ സീസണിൽ ട്രിവാൻഡ്രം റോയൽസ് ടീമിൽ അംഗമായിരുന്ന സത്താർ, 8 മത്സരങ്ങളിൽ നിന്ന് 5 വിക്കറ്റുകൾ നേടിയിരുന്നു. വരും മത്സരങ്ങളിലും സത്താറിന്റെ നിർണ്ണായക മുന്നേറ്റം ആവേശം പകരും