ദേശീയപാത 183 ചെങ്ങന്നൂർ മുതൽ മുണ്ടക്കയം വരെ നവീകരിക്കാൻ പുതീയ കൺസൾട്ടൻസിയെ നിയമിക്കും: ഫ്രാൻസിസ് ജോർജ് എം.പി: കോട്ടയം വഴി മുണ്ടക്കയം വരെയുള്ള ഭാഗം വീതി കൂട്ടി ആധുനീക നിലവാരത്തിൽ നിർമ്മിക്കുന്നതിനായാണ് ദേശീയ പാതാ അതോറിറ്റി പുതീയ കൺസൽട്ടൻസിയെ നിയമിക്കുന്നത്.

Spread the love

കോട്ടയം :ദേശീയ പാത 183 ൻ്റെ ചെങ്ങന്നൂർ മുതൽ കോട്ടയം വഴി മുണ്ടക്കയം വരെയുള്ള ഭാഗം വീതി കൂട്ടി ആധുനീക നിലവാരത്തിൽ നിർമ്മിക്കുന്നതിനായി ദേശീയ പാതാ അതോറിറ്റി പുതീയ കൺസൽട്ടൻസിയെ നിയമിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ഗരി അറിയിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു.

കോട്ടയം മുളങ്കുഴയിൽ നിന്നും ആരംഭിക്കുന്ന പുതിയ ബൈപാസ് നിർമ്മാണ പുരോഗതി മന്ത്രിയുമായി ചർച്ച ചെയ്യുന്നതിനായി എത്തിയപ്പോൾ അദ്ദേഹം അറിയിച്ചതാണ് ഇക്കാര്യം.

നേരത്തെ ഇത് മൂന്ന് ഭാഗങ്ങളായി കണ്ട് നടപടികൾ പൂർത്തിയാക്കാനാണ് ദേശീയ പാതാ വിഭാഗം ഉദ്ദേശിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെങ്ങന്നൂരിൽ ആരംഭിച്ച് കോട്ടയം ഐഡാജംഗ്ഷൻ ( ചെയിനേജ് 60 മുതൽ106. 700 വരെ) ഒന്നാം ഭാഗവും,ഐഡാ ജംഗ്ഷൻ മുതൽ കെ.കെ. റോഡിലെ ചെങ്കൽ പള്ളി (106.700 മുതൽ 137 വരെ )രണ്ടാം ഭാഗവും,ചെങ്കൽ പള്ളി മുതൽ മുണ്ടക്കയം (137 മുതൽ 160 വരെ) മൂന്നാം ഭാഗവും എന്നിങ്ങനെയാണ് വിഭാവനം ചെയ്തിരുന്നത്. നിലവിലുള്ള കൺസൾട്ടൻസി സർവ്വേ നടപടികൾ നടത്തിയതും പദ്ധതികൾ ആവിഷ്കരിച്ചതും രണ്ടാം ഭാഗത്തിന് വേണ്ടി മാത്രമാണ്. ഒന്നും മൂന്നും ഭാഗത്തിന് വേണ്ടി ഒന്നും ചെയ്തില്ല.

ഇതിലെ ഒന്നും മൂന്നും ഭാഗങ്ങളിലെ സർവേ നടത്തുന്നതിനുള്ള കൺസൾട്ടൻസിയെ പുതുതായി നിയമിക്കുന്നതിനുള്ള ടെൻഡർ നടപടികളിലേക്ക് കടക്കുകയും ചെയ്തിരുന്നു.

ഐഡ ജംഗ്ഷൻ മുതൽ ചെങ്കൽ പള്ളി വരെയുള്ള ഭാഗത്തെ തിരക്ക് പരിഗണിച്ചും കോട്ടയം നഗരത്തിലടക്കമുള്ള സ്ഥലങ്ങളിൽ റോഡ് വീതി കൂട്ടുന്നതിൻ്റെ ബുദ്ധിമുട്ട് കണക്കിലെടുത്തും നാട്ടകം മുളങ്കുഴയിൽ നിന്നും ആരംഭിച്ച് മണ്ണാത്തിപ്പാറയിൽ അവസാനിക്കുന്ന പുതിയ ബൈപാസിൻ്റെ രൂപരേഖ കൺസൾട്ടൻസി തയ്യാറാക്കുകയും ചെയ്തിരുന്നു.

പുതിയ തീരുമാനപ്രകാരം ഇതുവരെയുള്ള നടപടികൾ എല്ലാം പുതിയ കൺസൾട്ടൻസി പഠന വിധേയമാക്കും.

2016 ൽ നിലവിൽ വന്ന കൺസൾട്ടൻസി ചെയ്ത് തീർക്കേണ്ട പ്രവൃത്തികൾ സമയ ബന്ധിതമായി പൂർത്തീകരിക്കാത്തതുകൊണ്ടാണ് ദേശീയപാത വിഭാഗം ഈ തീരുമാനം എടുക്കാൻ കാരണം.

പുതുതായി നിയമിക്കുന്ന കൺസൾട്ടൻസിക്ക് പ്രവൃത്തി പൂർത്തീകരിക്കുന്നതിന് സമയപരിധി നിശ്ചയിക്കുമെന്നും അനിശ്ചിതമായി നീണ്ടു പോകില്ലന്നും മന്ത്രി ഉറപ്പ് നൽകിയതായി ഫ്രാൻസിസ് ജോർജ് പറഞ്ഞു.

ദേശീയപാതാ വികസന രംഗത്ത് 2016 മുതൽ 2025 വരെയുള്ള കാലത്തുണ്ടായതുപോലെയുള്ള അനിശ്ചിതത്വം ഇനി ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും എത്രയും വേഗം റോഡിൻ്റെ രൂപരേഖ തീരുമാനിച്ച് സ്ഥലമെടുപ്പ് പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കണമെന്നും മന്ത്രിയോട് ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.

റോഡിൻ്റെ പുതുക്കിയ രൂപരേഖ നിശ്ചയിക്കുന്നതിന് മുമ്പായി അസംബ്ലി നിയോജക മണ്ഡലം അടിസ്ഥാനത്തിൽ ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് കുട്ടി ധാരണയിലെത്തണമെന്ന് എം.പി. കൂട്ടിച്ചേർത്തു.