ചൂട് കൂടുതലുള്ള മെയ് മാസത്തിലും, മഴ കൂടുതലുള്ള ജൂണ്‍ മാസത്തിലും സ്കൂളുകള്‍ക്ക് അവധി; വിദ്യാഭ്യാസ മന്ത്രിക്ക് കാന്തപുരത്തിന്റെ്‌ നിര്‍ദേശം

Spread the love

തിരുവനന്തപുരം:  കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നിര്‍ദേശങ്ങള്‍ നല്‍കി എ പി വിഭാഗം സമസ്ത നേതാവ് കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍. മന്ത്രിയെ വേദിയിലിരുത്തിയായിരുന്നു കാന്തപുരം നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്.

സ്‌കൂളിലെ വേനലവധിയില്‍ പരിഷ്‌കരണം വരുത്താമെന്ന് കാന്തപുരം വ്യക്തമാക്കി. ചൂട് കൂടുതലുള്ള മെയ് മാസത്തിലേക്കും മഴ കൂടുതലുള്ള ജൂണ്‍ മാസത്തിലേക്കും വേനലവധി മാറ്റാമെന്നായിരുന്നു കാന്തപുരത്തിന്റെ ഒരു നിര്‍ദേശം. നിലവില്‍ വര്‍ഷത്തില്‍ മൂന്ന് എന്ന നിലയ്ക്ക് നടക്കുന്ന പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ട് എന്ന രീതിയില്‍ ക്രമീകരിക്കാമെന്നും ചര്‍ച്ച ചെയ്ത് തീരുമാനങ്ങളെടുക്കുകയാണെങ്കില്‍ തര്‍ക്കങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കാമെന്നും കാന്തപുരം പറഞ്ഞു.

പരാതികളും അപേക്ഷകളും നൽകുമ്പോൾ പഠിച്ചിട്ട് പറയാമെന്നാണ് മന്ത്രി പറയുന്നത്, അത് ബുദ്ധിയുള്ളവരുടെ ലക്ഷണമാണെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്ത് നിയമസഭയിലെത്തിയ തനിക്ക് ഉസ്താദിനോട് ആരാധനയാണെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ഉസ്താദ് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നില്‍ക്കും എന്നതില്‍ തര്‍ക്കമില്ലെന്നും എന്ത് മാറ്റം വരുത്തുന്നുണ്ടെങ്കിലും ചര്‍ച്ചകള്‍ നടത്തുമെന്ന് ഉറപ്പ് തരുന്നുവെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.