
മുടിയിൽ പണ്ട് കാലത്തെ നമ്മൾ ഉപയോഗിച്ച് വരുന്ന ഒന്നാണ് താളി. അത് നമ്മുടെ മുടിയെ അഴുക്ക് കളഞ് ഹെൽത്തിയും സ്‌ട്രോങ്ങും ആക്കാൻ സഹായിച്ചിരുന്നു. എന്നാല്‍ ഇന്ന് ഈ തിരക്കേറിയ ജീവിതത്തില്‍ ആളുകള്‍ താളിക്ക് പകരം ഷാംപൂ ആണ് ഉപയോഗിക്കുന്നത്.കെമിക്കലുകള്‍ ധാരാളം അടങ്ങിയ ഷാംപൂകള്‍ മുടിക്കും ശിരോചർമത്തിനും ദോഷമാണെന്ന് അറിയാമെങ്കിലും സമയമില്ലാത്തതിനാല്‍ പലരും ഇതുതന്നെ ഉപയോഗിക്കുന്നു. ഇത് മുടി കൊഴിച്ചിലും താരനും ഉണ്ടാകാൻ കാരണമാകുന്നു. ഈ പ്രശ്‌നങ്ങളെല്ലാം ഒഴിവാക്കാനായി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു ഷാംപൂ പരിചയപ്പെടാം. ഇതില്‍ കെമിക്കലുകള്‍ ഒന്നുംതന്നെയില്ലെങ്കിലും കടയില്‍ നിന്ന് വാങ്ങുന്ന ഷാംപൂവിനേക്കാള്‍ ഗുണം ലഭിക്കുന്നതാണ്.
ആവശ്യമായ സാധനങ്ങള്‍
ചീവയ്‌ക്കപ്പൊടി – കാല്‍ കപ്പ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
സോപ്പുകായപ്പൊടി – കാല്‍ കപ്പ്
നെല്ലിക്കപ്പൊടി – കാല്‍ കപ്പ്
ആല്‍മണ്ട് ഗം – 10 എണ്ണം
തയ്യാറാക്കുന്ന വിധം
ഉപയോഗിക്കുന്നതിന്റെ തലേദിവസം രാത്രി തന്നെ ആല്‍മണ്ട് ഗം വെള്ളത്തിലിട്ട് വയ്‌ക്കുക. പിറ്റേദിവസം ആല്‍മണ്ട് ഗം, നെല്ലിക്കപ്പൊടി, ചീവയ്‌ക്കപ്പൊടി, സോപ്പുകായപ്പൊടി എന്നിവ ചേർത്ത് കുറച്ച് വെള്ളത്തില്‍ നല്ലതുപോലെ അരച്ചെടുക്കുക. വെള്ളം കൂടിപ്പോകരുത്. നല്ല കട്ടിയുള്ള പരുവത്തിലാണ് ഉപയോഗിക്കേണ്ടത്.
സാധാരണ ഷാംപൂ ഉപയോഗിക്കുന്നതുപോലെ തന്നെ തലയില്‍ തേച്ച് നന്നായി പതപ്പിച്ച ശേഷം കഴുകി കളയാവുന്നതാണ്. മുടിയിലെയും ശിരോചർമത്തിലെയും അഴുക്കെല്ലാം പൂർണമായും മാറുന്നതാണ്. ഒറ്റ ഉപയോഗത്തില്‍ തന്നെ മാറ്റം കാണാനാകും. പുതിയ മുടി വേഗത്തില്‍ വളരാനും ഈ ഷാംപൂ ഉപയോഗിക്കുന്നതിലൂടെ സാധിക്കും.