
തിരുവനന്തപുരം: വാഹനം മാറ്റുന്നതിനെ ചൊല്ലി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷുമായുണ്ടായ തർക്കത്തിൽ വിശദീകരണവുമായി കെപിസിസി അംഗം വിനോദ് കൃഷ്ണ. നടുറോഡിൽ കാർ തടഞ്ഞത് സുരേഷ് ഗോപിയുടെ മകൻ എന്ന് വിനോദകൃഷ്ണ പറഞ്ഞു. വാഹനം കുറുകെയിട്ട് തർക്കം ഉണ്ടാക്കി. മറ്റ് വാഹനങ്ങൾക്കും തടസ്സം സൃഷ്ടിച്ചു. പോലീസ് എത്തിയതോടെ തെറ്റ് ബോധ്യപ്പെട്ടെന്ന് മാധവ സുരേഷ് പറയുകയായിരുന്നുവെന്നും ഇതോടെ പരാതി അവസാനിപ്പിച്ചെന്നും വിനോദ് കൃഷ്ണ വിശദീകരിച്ചു.
ഇന്നലെ രാത്രി 11 മണിക്കാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷും കെപിസിസി അംഗം വിനോദ് കൃഷ്ണയുമായി തർക്കമുണ്ടായത്. നടുറോഡില്‍ മാധവ്, കെപിസിസി അംഗം വിനോദ് കൃഷ്ണയുടെ വാഹനം തടഞ്ഞുനിര്‍ത്തി ബോണറ്റില്‍ അടിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നു.ശാസ്തമംഗലത്ത് വെച്ചാണ് സംഭവമുണ്ടായത്. തന്റെ വാഹനത്തില്‍ അടിച്ചിട്ടു പോയതു കൊണ്ടാണ് വണ്ടി തടഞ്ഞതെന്നു മാധവ് പറയുന്നതു കേള്‍ക്കാം. ഏതാണ്ട് 15 മിനിറ്റോളം തര്‍ക്കം തുടര്‍ന്നു.
വിനോദിന്റെ വാഹനത്തിനു മുന്നില്‍ കയറി മാധവ് നില്‍ക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ വിനോദ് പൊലീസില്‍ വിവരം അറയിച്ചു. തുടര്‍ന്ന് മ്യൂസിയം പൊലീസ് സ്ഥലത്തെത്തി മാധവിനെ ജീപ്പില്‍ കയറ്റി കൊണ്ടുപോയി. ബ്രത്ത് അനലൈസര്‍ പരിശോധനയില്‍ മാധവ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. അതിന് ശേഷമാണ് മാധവിനെ വിട്ടയച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group